Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താമരക്കുഴിയിൽ ആഫ്രിക്കൻ ഒച്ചുകളെ നശിപ്പിക്കും

text_fields
bookmark_border
താമരക്കുഴിയിൽ ആഫ്രിക്കൻ ഒച്ചുകളെ നശിപ്പിക്കും
cancel
camera_alt

ആഫ്രിക്കൻ ഒച്ചിന്റെ ശല്യമുള്ള പ്രദേശങ്ങൾ കൃഷി വകുപ്പ് സംഘത്തിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തുന്നു

മലപ്പുറം: ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമായ താമരക്കുഴിയിലും പരിസര പ്രദേശത്തും കൃഷി വകുപ്പ് സംഘം സന്ദർശനം നടത്തി. മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫിസർ കെ.പി. സുരേഷ്, ആനക്കയം സീഡ് ഫാം സൂപ്രണ്ട് ഇ. ജുബൈൽ, അസിസ്റ്റന്റ് പ്രഫസർ ഡോ. സുംബുല എന്നിവരുടെ നേതൃത്വത്തിലാണ് താമരക്കുഴി, ജില്ല കലക്ടർ വസതി പരിസരങ്ങളിൽ സന്ദർശനം നടത്തിയത്. നഗരസഭയുടെയും കൃഷി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ജനകീയ കൂട്ടായ്മയിലൂടെ ആഫ്രിക്കൻ ഒച്ചിനെ ഇല്ലാതാക്കും. ഇതിനായുള്ള മാർഗങ്ങൾ സംഘം വിശദീകരിച്ചു.

തളിക്കാനുള്ള ലായനി കൃഷി വകുപ്പ് നൽകും. നഗരസഭ ഹെൽത്ത് വിഭാഗം, കുടുംബശ്രീ, റസിഡന്റ്സ് അസോസിയേഷൻ എന്നിവർ സംയുക്തമായി മരുന്ന് തളിക്കും. ഇതിനായി കൂട്ടമണ്ണ, കാളമ്പാടി, മണ്ണാർക്കുണ്ട്, താമരക്കുഴി എന്നിവിടങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലായി നാട്ടുകാരുടെ യോഗം ചേരും. നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഹാരിസ് ആമിയൻ, കൗൺസിലർമാരായ റഷീദ് കാളമ്പാടി, നൗഷാദ് മുരിങ്ങേക്കൽ, താമരക്കുഴി റസി. അസോസിയേഷൻ സെക്രട്ടരി ഷംസു താമരക്കുഴി, കൃഷി അസി. ഡയരക്ടർ എം.ഡി. പ്രീത, കൃഷി വകുപ്പിലെ ആർ വിനോദ്കുമാർ, ഇജാസ് അഹമ്മദ്, ടി. കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - African snails will be destroyed in the lotus pond
Next Story