ചേരിയംമലയിൽ ഏക്കർ കണക്കിന് വനഭൂമി കത്തിനശിച്ചു
text_fieldsചേരിയംമലയിലുണ്ടായ തീപിടിത്തം
മങ്കട: ചേരിയംമലയിൽ കഴിഞ്ഞദിവസമുണ്ടായ തീപിടിത്തത്തിൽ ഏക്കർ കണക്കിന് വനഭൂമി കത്തിയമർന്നു. മലയുടെ കിഴക്ക് ഭാഗത്ത് ഉപ്പുപാറ കഴിഞ്ഞുള്ള ഓന്ത് കുന്ന് ഭാഗത്താണ് കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ തീ പടർന്നത്.രക്ഷാപ്രവർത്തനം ദുസ്സഹമായ മലയുടെ മുകൾ ഭാഗത്താണ് തീ പടർന്നത്.
എസ്റ്റേറ്റ് ജീവനക്കാരും മങ്കട ട്രോമാകെയർ പ്രവർത്തകരും നാട്ടുകാരും ചേർന്ന് കഠിന പരിശ്രമത്തിനൊടുവിൽ വ്യാഴാഴ്ച പുലർച്ച മൂന്നോടെയാണ് തീ പൂർണമായും അണച്ചത്. സർക്കാർ വനഭൂമിയും കുമാരഗിരി എസ്റ്റേറ്റ് ഭൂമിയും അടങ്ങുന്ന ഭാഗമാണ് കത്തിനശിച്ചത്. അഗ്നിരക്ഷ സേന വന്നെങ്കിലും മലമുകളിലേക്ക് എത്തിപ്പെടാൻ സാധ്യമല്ലാത്തതിനാൽ തിരിച്ചുപോവുകയായിരുന്നു.
മങ്കട ട്രോമാകെയർ പ്രവർത്തകരായ ആരിഫ്, ഹുസൈൻ, എ.കെ. മുഹമ്മദ്, സി.ടി. സമീർ, നസീമുൽ ഹഖ്, സുനീർ, ബാബു മാമ്പള്ളി, ഫന്നാൻ, ഹനീൻ എന്നിവരും തീയണക്കുന്നതിൽ നാട്ടുകാർക്കൊപ്പം പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

