അയൽവാസിയുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം: പ്രതി അറസ്റ്റിൽ
text_fieldsസന്തോഷ്
തിരൂർ: അയൽവാസിയുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറെക്കര നായർതോട് ചെരണ്ടശ്ശേരി വീട്ടിൽ സന്തോഷാണ് (40) അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച പ്രതി അയൽവാസിയുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പ്രായപൂർത്തിയാകാത്ത മകനെ ലൈംഗികമായി ഉപദ്രവിച്ച കാര്യം പ്രതിയുടെ ഭാര്യയോട് പറഞ്ഞതിന് പരാതിക്കാരിയുടെ വീട്ടിലെത്തിയാണ് പരാതിക്കാരിയെ ഉപദ്രവിച്ചത്.
തിരൂർ ഡി.വൈ.എസ്.പി കെ.എം. സിദ്ദിഖ്, തിരൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽകുമാർ ടി. മേപ്പിള്ളി, എസ്.ഐ വിശാഖ് കെ. വിശ്വൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ആർ. രാജേഷ്, ജിനീഷ്, സി.പി.ഒ അനന്ദു, ആശിഷ് സ്റ്റീഫൻ, ടോണി വർഗീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതിക്കെതിരെ പരാതിക്കാരിയുടെ കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലും തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

