പുത്തനത്താണിയിൽ രണ്ടിടങ്ങളിൽ വാഹനാപകടം
text_fieldsപുത്തനത്താണി അതിരുമടക്ക് സമീപം അപകടത്തിൽപ്പെട്ട കാറും ചരക്ക് ലോറിയും
കൽപകഞ്ചേരി: ദേശീയപാത പുത്തനത്താണിയിൽ രണ്ടിടങ്ങളിൽ വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ബുധനാഴ്ച രാത്രിയാണ് പുത്തനത്താണിക്കും അതിരുമടക്കും ഇടക്കുള്ള വളവിൽ പുത്തനത്താണിയിലേക്ക് വരുകയായിരുന്ന കാറും എതിർ ദിശയിൽനിന്ന് വന്ന ചരക്ക് ലോറിയും തമ്മിൽ കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഉടൻ തന്നെ പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെയാണ് മറ്റൊരു അപകടമുണ്ടായത്. കോട്ടക്കൽ ഭാഗത്തുനിന്ന് വന്ന സ്വകാര്യ ബസും കാറുമാണ് കൂട്ടിയിടിച്ചത്.
കാർ റോഡിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. മിനുസമേറിയ റോഡിൽ മഴ പെയ്തതോടെ അപകടങ്ങൾ കൂടി വരികയാണെന്ന് നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

