പുലാമന്തോളിൽ രണ്ടിടത്ത് അപകടം; യാത്രക്കാർക്ക് പരിക്ക്
text_fieldsനിയന്ത്രണംവിട്ട കാർ പുലാമന്തോൾ താവുള്ളി തോട്ടിലേക്ക് വീണപ്പോൾ
പുലാമന്തോൾ: കൊളത്തൂർ-പുലാമന്തോൾ റോഡിൽ താവുള്ളിപ്പാലം, കുരുവമ്പലം പാടം എന്നിവിടങ്ങളിലുണ്ടായ വാഹനാപകടത്തിൽ യാത്രക്കാർക്ക് പരിക്ക്. പുലാമന്തോളിൽ താവുള്ളി തോട്ടിലേക്ക് നിയന്ത്രണം വിട്ട് കാർ മറിഞ്ഞു. യാത്രക്കാരായ ചുണ്ടമ്പറ്റ സ്വദേശികളായ കുടുംബാംഗങ്ങൾക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച വൈകുന്നേരം 3.30നായിരുന്നു സംഭവം. കൊളത്തൂർ ഭാഗത്തുനിന്ന് വരികയായിരുന്ന കാർ നിയന്ത്രണംവിട്ട് റോഡിന് കുറുകെ താവുള്ളിപ്പാലത്തിന് എതിർവശം തോട്ടിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ ഓടിയെത്തിയാണ് പാടെ തകർന്ന കാറിൽനിന്ന് യാത്രക്കാരെ പുറത്തെടുത്തത്.
നിയന്ത്രണംവിട്ട കാർ കുരുവമ്പലം പാടം ഭാഗത്ത് മതിലിലിടിച്ച നിലയിൽ
ചുണ്ടമ്പറ്റ സ്വദേശികളായ കള്ളിവളപ്പിൽ വീട്ടിൽ ഹംസ (65) ഭാര്യ ഫാത്തിമ (55) കള്ളിവളപ്പിൽ വീട്ടിൽ നാഫിഹ (32) മകൾ നദ ഫാത്തിമ (ഒമ്പത്), മകൻ നാദിഷ് (ആറ്) എന്നിവരെ പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനിടെ, കൊളത്തൂർ-പുലാമന്തോൾ റോഡിൽ കൊളത്തൂർ ഭാഗത്തുനിന്ന് വന്ന കാർ കുരുവമ്പലംപാടം ഭാഗത്ത് നിയന്ത്രണംവിട്ട് മതിലിലിടിച്ച് തകർന്നു. പരിക്കേറ്റ യാത്രക്കാരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

