ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് 24 പേർക്ക് പരിക്ക്
text_fieldsദേശീയപാത പുതുപ്പരിയാരം എരിവരിതോട് ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച നിലയിൽ
മുട്ടിക്കുളങ്ങര: ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ 24 പേർക്ക് പരിക്ക്. രണ്ടുപേരുടെ പരിക്ക് സാരമുള്ളതാണ്. അരീക്കോട് ഇലക്ട്രോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ സഞ്ചരിച്ച ബസും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. അരീക്കോട്ടുനിന്ന് കൊടൈക്കനാലിലേക്ക് വിനോദസഞ്ചാരത്തിന് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം.
പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ പുതുപ്പരിയാരത്തിന് സമീപം എരിവരിതോട്ട് പാലം ഭാഗത്താണ് അപകടം. പാലക്കാട്ടുനിന്ന് കമ്പി കയറ്റി വരുന്ന ലോറിയും എതിർദിശയിലുള്ള ബസുമാണ് കൂട്ടിയിടിച്ചത്. സംഭവസമയത്ത് ദേശീയ പാതയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. പൊലീസെത്തി ഗതാഗത തടസം നീക്കി.
ഹേമാംബിക നഗർ പൊലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. സാരമായി പരിക്കേറ്റ ലോറി ഡ്രൈവറെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികളിൽ എടവണ്ണപ്പാറ ഇർഫാന്റെ (20) കാലൊടിഞ്ഞു. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.
പരിക്കേറ്റ് പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സ തേടിയവർ: തൃക്കലങ്ങോട് രാഹുൽ (19), അരിക്കോട് അജിത്ത് (20), മുക്കം ഫസൽ (19), ചീക്കോട് അൻസിഫ് (20), പരപ്പനങ്ങാടി അഫ്സൽ (19), അരീക്കോട് റിത (19), അരിക്കോട് സൈത്(19), അരീക്കോട് അഭിനവ് (20), അരീക്കോട് നേഹൽ (19), അരിക്കോട് സായി ഗായത്രി (27), മുക്കം ആൽബിൻ (24), മുക്കം അജിത്ത് (19), പരപ്പനങ്ങാടി ഹന്ന (19), ഒറ്റപ്പാലം അസീസ് (53), വഴിക്കടവ് അജ്നാസ് (20), വെള്ളൂർ അഖിൽ (19), മലപ്പുറം മുഹമ്മദ് ശഫീഖ് (20) മലപ്പുറം മുഹമ്മദ് (20), അരിക്കോട് ആസ്മിൻ (20), അരിക്കോട് മുഹമ്മദ് അഫ്സൽ(19), അരിക്കോട് പ്രസാദ് (20), ചീക്കോട് ജെ. അഹ്മദ് (19).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

