അക്കാദമിക ഗവേഷണ ധാരണപത്രം കൈമാറി
text_fieldsഷാർജ യൂനിവേഴ്സിറ്റിയും എം.ഇ.എസ് മമ്പാട് കോളജും തമ്മിലെ പരസ്പര സഹകരണത്തിനുള്ള ധാരണപത്രം പ്രഫ. മസൂദ് ഇദ്രീസും ഡോ. പി.എ. ഫസൽ ഗഫൂറും കൈമാറുന്നു
മമ്പാട്: അക്കാദമിക-ഗവേഷണ സഹകരണത്തിന് ഷാർജ യൂനിവേഴ്സിറ്റിയും എം.ഇ.എസ് മമ്പാട് കോളജും പരസ്പര സഹകരണത്തിന് ധാരണയായി. ഷാർജ ഇൻറർനാഷനൽ ഫൗണ്ടേഷൻ ഫോർ ഹിസ്റ്ററി ഓഫ് അറബ്സ് ആൻഡ് മുസ്ലിം സയൻസും (സിഫ്ഹാംസ്), എം.ഇ.എസ് മമ്പാട് കോളജും തമ്മിലാണ് ധാരണപത്രം ഒപ്പുവെച്ചത്. കോളജ് ഓഡിറ്റോറിയത്തിൽ സിഫ്ഹാംസ് ഡയറക്ടറും സെന്‍റർ ഫോർ ഹിസ്റ്ററി ആൻഡ് ഇസ്ലാമിക് സിവിലൈസേഷൻ അധ‍്യക്ഷനുമായ പ്രഫ. മസൂദ് ഇദ്രീസും എം.ഇ.എസ് സംസ്ഥാന പ്രസിഡന്‍റ് ഡോ. പി.എ. ഫസൽ ഗഫൂറും ധാരണപത്ര കൈമാറ്റം നടത്തി.
കോളജ് മാനേജ്മെന്‍റ് സെക്രട്ടറി പ്രഫ. ഒ.പി. അബ്ദുറഹിമാൻ, പ്രിൻസിപ്പൽ ഡോ. പി.പി. മൻസൂർ അലി, പ്രഫ. ഇ. അനസ്, ഡോ. എം.കെ. സാബിക്, ഡോ. ടി. ഹസീന ബീഗം, കെ. അബ്ദുൽ വാഹിദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

