തളർന്ന ശരീരവുമായി അബൂബക്കർ കരകൗശല വസ്തുക്കൾ നെയ്യുന്നു
text_fieldsഅബൂബക്കർ താൻ നിർമിച്ച കരകൗശല വസ്തുക്കൾക്കൊപ്പം
മലപ്പുറം: അര തളർന്ന് ജീവിതം നാലു ചുമരുകൾക്കിടയിൽ ഒതുക്കി നിർത്താതെ ദുരിതങ്ങളെ തരണം ചെയ്ത് വിജയം നേടാനായിരുന്നു വള്ളിക്കുന്ന് നോർത്ത് മലയിൽ അബൂബക്കറിന് ഇഷ്ടം. അതിന് അദ്ദേഹം കണ്ടെത്തിയ മാർഗം കരകൗശലനിർമാണമായിരുന്നു. പരിശ്രമം വെറുതെയായില്ല. അത് പിന്നീട് ഉപജീവനമാർഗം കൂടിയായി. ഇൗർക്കിൽ, ചിരട്ട, മുള എന്നിവ ഉപയോഗിച്ച് നിരവധി വസ്തുക്കളാണ് കിടന്നും ഇരുന്നും അദ്ദേഹം നിർമിച്ചത്.
15 വർഷം മുമ്പ് കിണർ ജോലിക്കിടെയാണ് നെട്ടല്ലിന് പരിക്കേറ്റത്. അരക്ക് താഴെ തളർന്ന് ചികിത്സയിലായി. ഇപ്പോഴും വീൽ ചെയറിലാണ് കിഴക്കെമലയിെല വീട്ടിൽ സഞ്ചാരം. 12 വർഷം മുമ്പാണ് കരകൗശല നിർമാണം മനസ്സിൽ ഉദിച്ചത്. ആദ്യം ഇൗർക്കിൽ ഉപയോഗിച്ച് ഹൗസ് ബോട്ട് നിർമിച്ചു. അതിശയം തോന്നിയപ്പോഴാണ് കുട തുന്നുന്ന േജാലി ചെയ്തത്. കോഴിക്കോടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പാലിയേറ്റിവിൽ ചേർന്നു. ചിരട്ടയും മുളയും ഉപയോഗിച്ച് നിരവധി വസ്തുക്കൾ നിർമിച്ചു.
ക്ലോക്ക്, പേന, ഹൗസ് ബോട്ട്, വീട്, കീ ചെയിൻ, കപ്പ്, സോസർ, ഫ്ലവർ ബേസ്, ജഗ് എന്നിവ അവയിൽ ചിലത് മാത്രം. 50 രൂപ മുതൽ 2000 രൂപ വരെ വില വരുന്ന വസ്തുക്കളാണിവ. െഎ.െഎ.ടി മദ്രാസ്, വിവിധ സ്കൂൾ എൻ.എസ്.എസ് യൂനിറ്റുകൾ എന്നിവർക്ക് കരകൗശല വസ്തുക്കൾ നിർമിച്ച് നൽകിയിട്ടുണ്ട്. കോവിഡ് ആയതോടെ വിപണി കണ്ടെത്താൻ പ്രതിസന്ധി നേരിടുകയാണ്. സ്വന്തം കരവിരുതിൽ നെയ്തെടുത്ത വസ്തുക്കൾ എന്ന് വിറ്റുപോകുമെന്ന ആശങ്കയിലാണ് ഈ 54കാരൻ. ഭാര്യ: സക്കീന. ഫസലുൽ ഹമീദ്, തൗഫിറ, സിന്നീറ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

