പൊന്നാനിക്കാരുടെ ഫുട്ബാൾ ആവേശം അബ്ദുൽ അസീസ് ഇനി ഓർമ
text_fieldsപൊന്നാനി: പൊന്നാനിയിലെ ഫുട്ബാൾ മൈതാനങ്ങളിൽ ഒന്നരപ്പതിറ്റാണ്ട് മുമ്പുവരെ ആവേശമായി നിന്നിരുന്ന അബ്ദുൽ അസീസ് എന്ന അസീസ്ക്ക ഫുട്ബാൾ ആരവങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി. ഒരുകാലത്ത് പൊന്നാനിയിലെ സെവൻസ് മൈതാനങ്ങളിൽ ഗോൾവലകളിലെ പ്രതിരോധക്കോട്ട കെട്ടിയ അസീസ് പിന്നീട് റഫറിയായും കളിക്കളത്തിൽ നിറഞ്ഞുനിന്നു.
തിരൂർ സ്വദേശിയാണെങ്കിലും പൊന്നാനിയിലെ മൈതാനങ്ങളിൽ നിറസാന്നിധ്യമായിരുന്നു ഇദ്ദേഹം.
1970 മുതൽ 2000വരെ എ.വി ഹൈസ്കൂൾ മൈതാനം മുതൽ ജില്ലക്കകത്തും പുറത്തും പല കളിക്കളങ്ങളിലും കെ.എൻ. അബ്ദുൽ അസീസ് എന്ന ഈ ഫുട്ബാൾ താരം നിറഞ്ഞുനിന്നു. ഗോൾകീപ്പറായും റഫറിയായും കളിക്കളങ്ങളിൽ ജീവിച്ച താരമായിരുന്നു അസീസ്. പൊന്നാനി ബ്രദേഴ്സ് ക്ലബിെൻറ സ്ഥാപക പ്രസിഡൻറായിരുന്ന അസീസ് വർഷങ്ങളോളം ബ്രദേഴ്സ് ക്ലബ് ടൂർണമെൻറുകളുടെ സംഘാടകൻ കൂടിയായിരുന്നു.
കോഴിക്കോട് യങ് ചലഞ്ചേഴ്സ്, കണ്ണൂർ ലക്കി സ്റ്റാർ, പൊന്നാനി റെഡ്സ്റ്റാർ, നൗജവാൻ ക്ലബ് തുടങ്ങി ഒട്ടേറെ ക്ലബുകൾക്ക് ജഴ്സി അണിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
