ഇരുവൃക്കകളും തകരാറിലായ യുവാവ് ചികില്‍സ സഹായം തേടുന്നു
text_fieldsകോടാലി: ഇരുവൃക്കകളും തകരാറിലായ നിര്‍ധന യുവാവ് ശസ്ത്രക്രിയക്കായി സഹായം തേടുന്നു. മറ്റത്തൂര്‍ പഞ്ചായത്തിലെ 13-ാം വാര്‍ഡിലുള്ള കടമ്പോട് മച്ചിങ്ങല്‍ സോമന്‍-കാട്ടുങ്ങല്‍ ഷീല ദമ്പതികളുടെ മകന്‍ സ്മിജേഷാണ് സഹായം തേടുന്നത്. ആഴ്ചയില്‍ മൂന്നു തവണ ഡയാലിസിസ് നടത്തിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.
രോഗബാധിതയായ അമ്മയും അമ്മയും അടങ്ങുന്നതാണ് സ്മിജേഷിന്റെ കുടുംബം. അമ്മ വീട്ടുജോലികള്‍ക്ക് പോയി ലഭിക്കുന്ന തുഛമായ വരുമാനം കൊണ്ടാണ് ഈ കുടുംബം കഴിഞ്ഞു കൂടുന്നത്. മരുന്നുകള്‍ വാങ്ങാനും ഡയാലിസിസിനുമുള്ള തുക കണ്ടെത്താന്‍ പോലും വിഷമിക്കുകയാണ് ഇവര്‍.
സ്മിജേഷിന്റെ ശസ്ത്രക്രിയക്കാവശ്യമായ തുക സമാഹരിക്കുന്നതിനായി വാര്‍ഡംഗം ശിവരാമന്‍ പോതിയില്‍ ചെയര്‍മാനും ബ്ലോക്ക് പഞ്ചായത്തംഗം സജിത രാജീവന്‍ കണ്‍വീനറുമായി ചികില്‍സ സഹായ നിധി രൂപവല്‍ക്കരിച്ചിട്ടുണ്ട്്. സ്മിജേഷ് ചികില്‍സ സഹായ നിധി, അക്കൗണ്ട് നമ്പര്‍ 40378101083976, ഐ.എഫ്.എസ്.സി. KLGB0040378 , MICR കോഡ് 680480801 ,കേരള ഗ്രാമീണ്‍ബാങ്ക്, മറ്റത്തൂര്‍ ശാഖയില്‍ തുറന്നിട്ടുള്ള അക്കൗണ്ടിലേക്ക് സുമനസുകള്‍ സഹായങ്ങള്‍ എത്തിക്കണം. ഫോണ്‍: 9961937760(ചെയര്‍മാന്‍).