10 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
text_fieldsവളാഞ്ചേരി: പത്ത് കിലോ കഞ്ചാവുമായി യുവാവ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായി. വളാഞ്ചേരി കാവുംപുറം കാരിക്കത്തറ വീട്ടിൽ അഫ്സലാണ് (30) അറസ്റ്റിലായത്. ആന്ധ്രയിൽനിന്ന് കൊണ്ടുവന്ന് വിൽപനക്കായി ഇയാളുടെ ചെങ്കുണ്ടൻ പടിയിലെ വീട്ടിൽ സൂക്ഷിച്ച കഞ്ചാവാണ് രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പിടികൂടിയത്.
പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. വളാഞ്ചേരി എസ്.എച്ച്.ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുധീർ, മുഹമ്മദ് റാഫി, എ.എസ്.ഐ ബിജു, സീനിയർ സി.പി.ഒമാരായ ജയപ്രകാശ്,
ദീപക്, സി.പി.ഒമാരായ വിനീത്, ശ്രീജിത്ത്, ക്ലിൻറ്, ഷൈലേഷ്, മനു എന്നിവടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പച്ചക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപന നടത്തുന്നതിനിടെ കഴിഞ്ഞദിവസം രണ്ടുപേരെ പൊലീസ് പിടികൂടിയിരുന്നു.

