പുലാമന്തോൾ ടൗണിൽ യുവാവിന്റെ പരാക്രമം; കടയും വാഹനങ്ങളും അക്രമിച്ചു
text_fieldsപുലാമന്തോൾ ടൗണിൽ അക്രമാസക്തനായ യുവാവ് വാഹനത്തിന് നേരെ തിരിയുന്നു
പുലാമന്തോൾ: ടൗൺ ജങ്ഷനിൽ ജനങ്ങളെ പരിഭ്രാന്തിയിലാക്കി യുവാവിന്റെ പരാക്രമം. ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം.തൃശൂരിൽനിന്ന് വന്ന ബസിൽനിന്ന് ഇറങ്ങിയ യുവാവ് തൊട്ടടുത്ത ബേക്കറിയിലെത്തി ഷവർമ വാങ്ങുകയും പണം നൽകുകയും ശേഷം ബഹളം വെക്കുകയും പാത്രങ്ങൾ എറിഞ്ഞുടക്കുകയുമായിരുന്നു.
പിന്നീട് റോഡിലിറങ്ങി വാഹനങ്ങൾക്ക് നേരെ തിരിയുകയും തകർക്കാൻ ശ്രമിക്കുകയും പൊതുജനങ്ങൾക്ക് നേരെ കൈയേറ്റത്തിന് ശ്രമിക്കുകയുമായിരുന്നു.പൊതുജനം കാണികളായി എത്തിയതോടെ യുവാവിനും ഹരമായി. അസഭ്യം പറയുകയും ആക്രോശിക്കുകയും ചെയ്തതോടെ നാട്ടുകാർ കീഴ്പ്പെടുത്തി.
അര മണിക്കൂറോളമാണ് യുവാവ് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയത്. തുടർന്ന് വാർഡ് അംഗം അറിയിച്ചത് പ്രകാരം പെരിന്തൽമണ്ണ പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്. യുവാവിനെ പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതമായി ലഹരി ഉപയോഗം നിമിത്തം നിയന്ത്രണം നഷ്ടപ്പെട്ടതാണ് പരാക്രമത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

