Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎ​ഴു​പ​തു​കാ​രി​യെ...

എ​ഴു​പ​തു​കാ​രി​യെ ആ​ക്ര​മി​ച്ച് ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സ്; അ​യ​ൽ​വാ​സി​യാ​യ സോ​ഫ്റ്റ്്വെ​യ​ർ എ​ൻ​ജി​നീ​യ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
എ​ഴു​പ​തു​കാ​രി​യെ ആ​ക്ര​മി​ച്ച് ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സ്;  അ​യ​ൽ​വാ​സി​യാ​യ സോ​ഫ്റ്റ്്വെ​യ​ർ എ​ൻ​ജി​നീ​യ​ർ അ​റ​സ്റ്റി​ൽ
cancel
camera_alt

പ്ര​തി ഹ​രി​കൃ​ഷ്ണ​യെ തെ​ളി​വെ​ടു​പ്പി​നാ​യി കൊ​ണ്ടു​വ​ന്ന​പ്പോ​ൾ

കോ​ട്ട​ക്ക​ൽ: മ​ക്ക​ൾ ജോ​ലി​ക്കു പോ​യ സ​മ​യ​ത്ത് വീ​ട്ടി​ൽ ക​യ​റി എ​ഴു​പ​തു​കാ​രി​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ൽ അ​യ​ൽ​വാ​സി​യാ​യ യു​വാ​വ് പി​ടി​യി​ൽ. തോ​ക്കാ​മ്പാ​റ സ്വ​ദേ​ശി കൊ​ച്ച​മ്മ​ൽ ഹ​രി​കൃ​ഷ്ണ​യെ​യാ​ണ് (31) ഇ​ൻ​സ്പെ​ക്ട​ർ ദീ​പ​കു​മാ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ സോ​ഫ്റ്റ് വെ​യ​ർ എ​ൻ​ജി​നീ​യ​റാ​ണ്.

ക​ഴി​ഞ്ഞ ജ​നു​വ​രി 27നാ​ണ് സം​ഭ​വം. അ​യ​ൽ​വാ​സി​യാ​യ രു​ഗ്മി​ണി​യ​മ്മ​ക്ക് ചെ​റി​യ ഓ​ർ​മ​ക്കു​റ​വു​ള്ള​ത് കൃ​ത്യ​മാ​യി അ​റി​യു​ന്ന​യാ​ളാ​ണ് പ്ര​തി. സം​ഭ​വ​ത്തി​നു​ശേ​ഷം സ്ത്രീ​യു​ടെ നി​ല​വി​ളി​ശ​ബ്ദം കേ​ട്ടെ​ന്നും പ​റ​ഞ്ഞെ​ത്തി​യ പ്ര​തി മ​റ്റു​ള്ള​വ​രോ​ടൊ​പ്പം ഈ ​വീ​ടൊ​ഴി​കെ മ​റ്റെ​ല്ലാ വീ​ടു​ക​ളി​ലും ക​യ​റി​യി​റ​ങ്ങി​യി​രു​ന്നു.

പി​ന്നീ​ട് സം​ശ​യം തോ​ന്നി​യ അ​യ​ൽ​വാ​സി​ക​ൾ ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന രു​ഗ്മി​ണി​യ​മ്മ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നും പ്ര​തി​യാ​യ ഹ​രി​കൃ​ഷ്ണ ഒ​പ്പം നി​ന്നു. മോ​ഷ്ടി​ച്ച ര​ണ്ടു പ​വ​ൻ വ​രു​ന്ന വ​ള​ക​ൾ കോ​ട്ട​ക്ക​ലി​ലാ​ണ് വി​റ്റ​ഴി​ച്ച​ത്. കൃ​ത്യ​ത്തി​നു​ശേ​ഷം ബാ​ങ്ക് ഇ​ട​പാ​ടു​ക​ൾ നി​രീ​ക്ഷി​ച്ചാ​ണ് പൊ​ലീ​സ് ഹ​രി​കൃ​ഷ്ണ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഇ​തി​നി​ടെ മോ​ഷ്ടി​ച്ച ആ​ഭ​ര​ണ​ങ്ങ​ൾ വി​ൽ​ക്കു​ക​യും ക​ട​ബാ​ധ്യ​ത​ക​ൾ തീ​ർ​ക്കു​ക​യും ചെ​യ്തു. എ​സ്.​ഐ പ്രീ​ത, ഗ്രേ​ഡ് എ.​എ​സ്.​ഐ രാ​മ​ദാ​സ്, എ.​എ​സ്.​ഐ അ​നീ​ഷ് ചാ​ക്കോ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jewellerysoftware engineerassaultingarrested
News Summary - A software engineer who was a resident arrested in a case of assaulting a 70-year-old woman and stealing her jewellery
Next Story