Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒ​ന്ന​ര...

ഒ​ന്ന​ര നൂ​റ്റാ​ണ്ടി‍െൻറ ച​രി​ത്ര​മു​ള്ള വി​ദ്യാ​ല​യം പ്രൗ​ഢി​യി​ൽ

text_fields
bookmark_border
ഒ​ന്ന​ര നൂ​റ്റാ​ണ്ടി‍െൻറ ച​രി​ത്ര​മു​ള്ള വി​ദ്യാ​ല​യം പ്രൗ​ഢി​യി​ൽ
cancel

പെ​രി​ന്ത​ൽ​മ​ണ്ണ: ഒ​ന്ന​ര നൂ​റ്റാ​ണ്ടി‍െൻറ ച​രി​ത്ര​പാ​ര​മ്പ​ര്യ​വും പ്രൗ​ഢി​യും വി​ളി​ച്ചോ​തു​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 5.56 കോ​ടി രൂ​പ ചെ​ല​വി​ൽ പൂ​ർ​ത്തി​യാ​ക്കി​യ നാ​ലു​നി​ല ബ്ലോ​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​മ​ർ​പ്പി​ച്ചു. സ്കൂ​ളിെൻറ 150ാം വാ​ർ​ഷി​കോ​പ​ഹാ​ര​മാ​യ ബ്ലോ​ക്കി‍െൻറ ഉ​ദ്ഘാ​ട​ന​ത്തി​ന് സ്​​റ്റു​ഡ​ൻ​റ് പൊ​ലീ​സ് കാ​ഡ​റ്റു​ക​ള​ട​ക്കം ചേ​ർ​ന്ന് 150 ബ​ലൂ​ണു​ക​ൾ വാ​നി​ലേ​ക്കു​യ​ർ​ത്തി. 25 ക്ലാ​സ് മു​റി​ക​ൾ നാ​ല്​ ലാ​ബ്, അ​ടു​ക്ക​ള, ഭ​ക്ഷ​ണ​ശാ​ല, സ്​​റ്റാ​ഫ് റൂം, ​ശു​ചി​മു​റി, ലി​ഫ്റ്റ് എ​ന്നി​വ​യാ​ണ് പു​തി​യ ബ്ലോ​ക്കി​ൽ. അ​ഞ്ച്​ കോ​ടി രൂ​പ കി​ഫ്ബി വ​ഴി​യും 56 ല​ക്ഷം ന​ഗ​ര​സ​ഭ വി​ഹി​ത​വു​മാ​ണ്. 2016-17ൽ ​ബം​ഗ​ളൂ​രു എ.​യു.​എ​സ് ക​ൺ​സോ​ർ​ഷ്യ​മാ​ണ് മാ​സ്​​റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കി​യ​ത്. 25,000 ച​തു​ര​ശ്ര​യ​ടി​യാ​ണ് കെ​ട്ടി​ടം.

മ​ന്ത്രി​മാ​രാ​യ സി. ​ര​വീ​ന്ദ്ര​നാ​ഥ്, തോ​മ​സ് ഐ​സ​ക്, കെ.​കെ. ഷൈ​ല​ജ എ​ന്നി​വ​ർ ഒാ​ൺ​ലൈ​നി​ൽ പ​ങ്കെ​ടു​ത്തു. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം.​എ​ൽ.​എ അ​നാ​ച്ഛാ​ദ​നം ചെ​യ്തു.

ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ എ. ​ന​സീ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​വി. ഫൗ​സി​യ, മു​ൻ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ എം. ​മു​ഹ​മ്മ​ദ് സ​ലീം, ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, മു​ണ്ടു​മ്മ​ൽ മു​ഹ​മ്മ​ദ് ഹ​നീ​ഫ, അ​മ്പി​ളി മ​നോ​ജ്, സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ സ​ജീം, ന​ഗ​ര​സ​ഭ അം​ഗം പ​ത്ത​ത്ത് ജാ​ഫ​ർ, എ​ൻ​ജി​നീ​യ​ർ എ​ൻ. പ്ര​സ​ന്ന​കു​മാ​ർ, ഡി.​ഇ.​ഒ കെ.​എ​സ്. ഷാ​ജ​ൻ, എ.​ഇ.​ഒ സ്രാ​ജു​ദ്ദീ​ൻ, പി.​ടി.​എ പ്ര​സി​ഡ​ൻ​റ് മു​ഹ​മ്മ​ദ് മു​സ്ത​ഫ, ഇ. ​രാ​ജേ​ഷ്, എം.​കെ. ശ്രീ​ധ​ര​ൻ, കെ.​ടി. ഹ​മീ​ദ്, പ്ര​ധാ​നാ​ധ്യാ​പി​ക വാ​ഹി​ദ ബീ​ഗം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കേന്ദ്രീകൃത ഒാൺലൈൻ ഉദ്ഘാടനത്തിൽ മന്ത്രിമാർ; എം.എൽ.എമാർക്ക് അമർഷം

പെ​രി​ന്ത​ൽ​മ​ണ്ണ: തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പാ​യി ന​ട​ക്കു​ന്ന കേ​ന്ദ്രീ​കൃ​ത ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ളോ​ട് പ്ര​തി​പ​ക്ഷ എം.​എ​ൽ.​എ​മാ​ർ​ക്കും പ്രാ​ദേ​ശി​ക ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും അ​മ​ർ​ഷം. വ്യാ​ഴാ​ഴ്ച രാ​വി​ലെ 10ന് ​ന​ട​ന്ന സ്കൂ​ൾ കെ​ട്ടി​ട ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ എ​വി​ടെ​യും സ്ഥ​ലം എം.​എ​ൽ.​എ​മാ​രെ ഉ​ൾ​പ്പെ​ടു​ത്താ​തെ മു​ഖ്യ​മ​ന്ത്രി​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും ധ​ന​മ​ന്ത്രി​യും ആ​രോ​ഗ്യ മ​ന്ത്രി​യും ത​ൽ​സ​മ​യം പ​ങ്കെ​ടു​ത്താ​ണ് ച​ട​ങ്ങ് ന​ട​ത്തി​യ​ത്. ച​ട​ങ്ങി​ന് ന​ന്ദി പ​റ​ഞ്ഞ് പി​രി​ച്ചു​വി​ട്ട ശേ​ഷ​മാ​ണ് സ്ഥ​ലം എം.​എ​ൽ.​എ​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന മ​റ്റൊ​രു ച​ട​ങ്ങ് ന​ട​ത്തി​യ​ത്. ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച മു​ഖ്യ​മ​ന്ത്രി സ്കൂ​ളു​ക​ളു​ടെ​യോ എം.​എ​ൽ.​എ​മാ​രു​ടെ​യോ പേ​ര് പ​രാ​മ​ർ​ശി​ച്ച​തു​മി​ല്ല. സ്കൂ​ളു​ക​ളു​ടെ എ​ണ്ണ​വും ആ​കെ ചെ​ല​വി​ട്ട തു​ക​യും പ​റ​ഞ്ഞാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം. ഒ​രേ സ​മ​യം മ​ണ്ഡ​ല​ത്തി​ൽ മൂ​ന്ന് സ്കൂ​ളു​ക​ളി​ൽ ഇ​ത്ത​ര​ത്തി​ൽ പൊ​തു പ​രി​പാ​ടി ന​ട​ക്കു​ന്ന​തി​നാ​ൽ വ​ണ്ടൂ​ർ മ​ണ്ഡ​ല​ത്തി​ൽ എ​വി​ടെ​യും എ.​പി. അ​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ​ക്ക് കൃ​ത്യ​മാ​യി പ​ങ്കെ​ടു​ക്കാ​നാ​യി​ല്ല. കി​ഫ്ബി​യി​ൽ പൂ​ർ​ത്തി​യാ​ക്കി​യ മു​ഴു​വ​ൻ സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളും എം.​എ​ൽ.​എ​മാ​ർ നി​ർ​ദേ​ശി​ച്ച​താ​ണ്. ഏ​റെ കാ​ല​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷം പൂ​ർ​ത്തി​യാ​യ കെ​ട്ടി​ട​ങ്ങ​ളും ബ്ലോ​ക്കു​ക​ളും പ​ര​മാ​വ​ധി ജ​ന​കീ​യ​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യ​ണ​മെ​ന്നാ​ണ് എം.​എ​ൽ.​എ​മാ​രും പി.​ടി.​എ ക​മ്മി​റ്റി​ക​ളും ക​ണ​ക്കു​കൂ​ട്ടി​യി​രു​ന്ന​ത്.

എ​ന്നാ​ൽ മു​ഖ്യ​പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​തെ എം.​എ​ൽ.​എ​മാ​രെ അ​നു​ബ​ന്ധ പ​രി​പാ​ടി​യി​ൽ ഒ​തു​ക്കി​യ​തി​ലും എ​തി​ർ​പ്പു​ണ്ട്. ശി​ലാ​ഫ​ല​കം അ​നാഛാ​ദ​ന​മാ​ണ് എം.​എ​ൽ.​എ​മാ​ർ​ക്ക് നി​ശ്ച​യി​ച്ച പ​രി​പാ​ടി.

Show Full Article
TAGS:School 
News Summary - A school with a history of one hundred years in Proud
Next Story