ഈ നാല് വയസ്സുകാരന്‍റെ വേദനയകറ്റാൻ സാന്ത്വനമേകാം
text_fieldsമാറഞ്ചേരി: മജ്ജയുടെ ശോഷണം മൂലമുണ്ടാകുന്ന അക്യൂട്ട് മീലോയിഡ് ലുക്കീമിയ ബാധിച്ച് വേദന കടിച്ചമർത്തി കഴിയുകയാണ് മാറഞ്ചേരി പുറങ്ങ് മാരാമുറ്റം സ്വദേശിയായ വടശ്ശേരി മുജീബിന്‍റെ നാലുവയസ്സുകാരനായ മകൻ മുഹമ്മദ് സൽമാൻ.
ഇതിനൊപ്പം ബ്ലഡ് കാൻസർ കൂടി പിടിപ്പെട്ടതോടെ ഇരട്ടി ദുരിതമാണ് ഈ നിർധന കുടുംബം നേരിടുന്നത്. ചെറിയ കുടിലിൽ പിതാവും വല്ലിപ്പയുമുൾപ്പെടെയുള്ളവർ വിവിധ രോഗങ്ങളുമായി കഴിയുന്നതിനിടെയാണ് കരിനിഴൽ വീഴ്ത്തി കുഞ്ഞുസൽമാനും അസുഖം ബാധിച്ചത്. ലക്ഷങ്ങൾ ചെലവ് വരുന്ന മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴി.
എന്നാൽ, 38 ലക്ഷം രൂപയോളം ചെലവ് വരുന്ന ശസ്ത്രക്രിയ എങ്ങനെ നടത്തുമെന്നറിയാതെ നീറികഴിയുകയാണ് ഈ കുടുംബം. സുമനസ്സുകളിൽനിന്ന് പണം സമാഹരിക്കാൻ ജനപ്രതിനിധികളും പൗരപ്രമുഖരും ചികിത്സ സഹായസമിതിക്ക് രൂപം നൽകി. ഫെഡറൽ ബാങ്ക് മാറഞ്ചേരി ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 17060200002884 ഐ.എഫ്.സി കോഡ്: FDRL.0001706. ഫോൺ: 99467 77976.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

