Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവഴിക്കടവിൽ...

വഴിക്കടവിൽ പുലിയിറങ്ങി; കൂട് തകർത്ത് കോഴികളെ പിടികൂടി

text_fields
bookmark_border
വഴിക്കടവിൽ പുലിയിറങ്ങി; കൂട് തകർത്ത് കോഴികളെ പിടികൂടി
cancel

നിലമ്പൂർ: വഴിക്കടവ് ആനമറിയിൽ പുലിയിറങ്ങി വീട്ടുമുറ്റത്തെ കൂട് തകർത്ത് കോഴികളെ പിടികൂടി. ആനമറിയിലെ കാക്കത്തോടൻ താജുദ്ദീന്റെ വീട്ടിലെ കോഴിക്കൂടാണ് പുലി തകർത്ത് കോഴികളെ പിടികൂടിയത്. രാവിലെയാണ് തകർത്ത നിലയിൽ കണ്ടത്. പുലിയുടെ കാൽപാടുകളുണ്ട്. ഒരു മാസം മുമ്പ് സമീപത്തെ പിലാത്തൊടിക മുജീബ് റഹ്മാന്റെ വീട്ടുമുറ്റത്തെ ഇഷ്ടിക കൊണ്ടുണ്ടാക്കിയ കൂട് തകർത്ത് താറാവുകളെ പിടികൂടിയിരുന്നു. മുജീബിന്റെ വീട്ടിൽ ഒരാഴ്ച ഇടവിട്ട് രണ്ട് തവണ പുലിയെത്തിയിരുന്നു.

ശനിയാഴ്ച രാത്രി നാടുകാണി ചുരം ഒന്നാം വളവിന് താഴെ പുലി റോഡ് മുറിച്ചുകടന്ന് താഴേക്കിറങ്ങിയതായി ലോറി ഡ്രൈവർ കണ്ടിരുന്നതായി പറയുന്നു. പുലിയെ കണ്ട വിവരം താഴെ ചെക് പോസ്റ്റിലുണ്ടായിരുന്ന പൊലീസിനെ അറിയിച്ചിരുന്നതായും പ്രദേശവാസിയായ ഡ്രൈവർ പറഞ്ഞു. ചുരം താഴ്വാര പ്രദേശത്തെ വീട്ടിലാണ് പുലിയെത്തി കോഴിക്കൂട് തകർത്തത്. നിരന്തരമുള്ള പുലിസാന്നിധ്യം നാട്ടുകാരിൽ ആശങ്ക പടർത്തിയിട്ടുണ്ട്.

വ​ട​പു​റം താ​ളി​പ്പൊ​യി​ലി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ച്ചു

മ​മ്പാ​ട്: വ​ട​പു​റം താ​ളി​പ്പൊ​യി​ലി​ൽ കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു. വ​ന്യ​മൃ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് വ​നം വ​കു​പ്പ് നി​ർ​മി​ച്ച ഫെ​ൻ​സി​ങ് ക​മ്പി​ക​ൾ മ​രം ഉ​പ​യോ​ഗി​ച്ച് ന​ശി​പ്പി​ച്ച ശേ​ഷ​മാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി​ഭൂ​മി​യി​ൽ പ്ര​വേ​ശി​ച്ച​ത്. പു​ളി​മൂ​ട്ടി​ൽ സി​ദ്ദീ​ഖി​ന്റെ വാ​ഴ​ത്തോ​ട്ട​ത്തി​ലും ഷു​ക്കൂ​ർ പ​ത്ത​നം​തി​ട്ട​യു​ടെ പ​റ​മ്പി​ലും കു​ര​ങ്ങ​മ്പു​ഴ റ​ഹ്മ​ത്തി​ന്റെ വാ​ഴ​ക​ളും ക​വു​ങ്ങു​ക​ളും കാ​ട്ടാ​ന ന​ശി​പ്പി​ച്ചു. ഇ​വ​ർ സ്വ​ന്തം ചെ​ല​വി​ൽ നി​ർ​മി​ച്ച ഫെ​ൻ​സി​ങ് വേ​ലി​ക​ളും ആ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ചു.

നി​ര​വ​ധി വി​ള​ക​ൾ ന​ശി​പ്പി​ച്ചാ​ണ് കാ​ട്ടാ​ന​ക​ൾ തി​രി​ച്ചു പോ​യ​ത്. വീ​ട്ടു​മു​റ്റ​ത്തെ​ത്തി​യ ആ​ന​യു​ടെ ചി​ത്രം സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. രാ​ത്രി​യാ​യാ​ൽ ഭ​യ​ത്തോ​ടെ​യാ​ണ് ഇ​വി​ടെ നാ​ട്ടു​കാ​ർ ക​ഴി​യു​ന്ന​ത്. കൃ​ഷി​നാ​ശ​വും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും വ​ലി​യ ആ​ശ​ങ്ക​യാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് കാ​ട്ടാ​ന ശ​ല്യ​ത്തി​ന് സ്ഥി​ര​മാ​യ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ഇ​ത് സം​ബ​ന്ധി​ച്ച് നിരവധി ത​വ​ണ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ശാ​ശ്വ​ത​ പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsLeopardMalappuram
News Summary - A leopard entered a roadside stall; it broke the cage and caught the chickens
Next Story