കിണറിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിച്ചു
text_fieldsആട്ടിൻകുട്ടിയെ
രക്ഷപ്പെടുത്തുന്നു
മലപ്പുറം: കിണറിൽ വീണ ആട്ടിൻകുട്ടിയെ അഗ്നിരക്ഷസേന രക്ഷപ്പെടുത്തി. മേൽമുറി പെരുമ്പറമ്പ് ചുങ്കത്ത് നാണത്തു വീട്ടിൽ സൈദിന്റെ ഒന്നര മാസം പ്രായമായ ആട്ടിൻകുട്ടിയാണ് അയൽവാസി ഹരിദാസിന്റെ വീട്ടിലെ കിണറിൽ വീണത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം.
35 അടിയോളം താഴ്ചയുള്ള കിണറായിരുന്നു. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തു എത്തിയ മലപ്പുറം അഗ്നി രക്ഷാസേനയിലെ കെ.സി.മുഹമ്മദ് ഫാരിസ് കിണറിൽ ഇറങ്ങി മറ്റു സേന അംഗങ്ങളുടെ സഹായത്തോടെ ആട്ടിൻകുട്ടിയെ പുറത്തെത്തിച്ചു. ഓഫീസർമാരായ പി.അമൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ പി. അഭിലാഷ്, ഹോം ഗാർഡ് പ്രമോദ് കുമാർ തുടങ്ങിവർ രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

