Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചെ​മ്മ​ങ്ക​ട​വി​ലെ...

ചെ​മ്മ​ങ്ക​ട​വി​ലെ വെ​ളി​ച്ചെ​ണ്ണ ഫാ​ക്ട​റി​യി​ൽ വ​ൻ അ​ഗ്നി​ബാ​ധ

text_fields
bookmark_border
fire
cancel

മ​ല​പ്പു​റം: കോ​ഡൂ​ർ ചെ​മ്മ​ങ്ക​ട​വി​ൽ വെ​ളി​ച്ചെ​ണ്ണ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ അ​ഗ്നി​ബാ​ധ. കോ​ഡൂ​ർ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കേ​രാ​മൃ​ത് വെ​ളി​ച്ചെ​ണ്ണ നി​ർ​മാ​ണ​ശാ​ല​യി​ലാ​ണ് തീ​പി​ടി​ത്തം. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് ഫാ​ക്ട​റി​ക്കു​ള്ളി​ൽ തീ​പി​ടിത്തം സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്റെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ഉ​ട​നെ മ​ല​പ്പു​റം അ​ഗ്നി​ര​ക്ഷ​നി​ല​യ​ത്തി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ഇ.​കെ. അ​ബ്ദു​ൽ സ​ലീ​മി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്ന് യൂ​നി​റ്റ് ഫ​യ​ർ എ​ൻ​ജി​ന് ഉ​പ​യോ​ഗി​ച്ച് ര​ണ്ട​ര​മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മ​ിച്ചാ​ണ് തീ​യ​ണ​ച്ച​ത്. ഫാ​ക്ട​റി​യി​ലെ ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള മോ​ട്ടോ​റു​ക​ളും മ​റ്റു യ​ന്ത്ര ഉ​പ​ക​ര​ണ​ങ്ങ​ളും സം​ഭ​രി​ച്ചു​വെ​ച്ച 14500 കി​ലോ​ഗ്രാം വെ​ളി​ച്ചെ​ണ്ണ​യും ക​ത്തി​ന​ശി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് സീ​നി​യ​ർ ഫ​യ​ർ ആൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ എം.​എ​ച്ച്. മു​ഹ​മ്മ​ദ​ലി, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ​മാ​രാ​യ എ.​എ​സ്. പ്ര​ദീ​പ്‌, പി. ​മു​ഹ​മ്മ​ദ്‌ ഷ​ഫീ​ഖ്, കെ. ​അ​ബ്ദു​ൽ ജ​ബ്ബാ​ർ, സി. ​ര​ജീ​ഷ്, എം. ​ഫ​സ​ലു​ല്ല, അ​നൂ​പ് ശ്രീ​ധ​ര​ൻ, ഹോം​ഗാ​ർ​ഡു​മാ​രാ​യ സി.​വി. അ​ശോ​ക് കു​മാ​ർ, വി. ​ബൈ​ജു, കെ.​കെ. അ​നൂ​പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FireOil factory
News Summary - A huge fire broke out in the oil factory.
Next Story