മുണ്ടേരി വിത്ത് കൃഷിത്തോട്ടത്തില്‍ തീപിടിത്തം
text_fieldsമുണ്ടേരി ഫാമില്‍ ചാലിയാറിന്റെ തീരത്ത് അടിഞ്ഞുകൂടിയ ഉണങ്ങിയ മരങ്ങളില്‍ പടര്‍ന്ന തീ നിലമ്പൂര്‍ അഗ്നിരക്ഷ സേന കെടുത്തുന്നു
എടക്കര: കഴിഞ്ഞ പ്രളയത്തില്‍ മുണ്ടേരി ചാലിയാറിെൻറ തീരത്ത് വന്നടിഞ്ഞ ഉണങ്ങിയ മരങ്ങള്‍ക്ക് തീപിടിച്ചു. മുണ്ടേരി സംസ്ഥാന വിത്തുകൃഷിത്തോട്ടത്തിലെ മാളകം ഭാഗത്ത് വന്നടിഞ്ഞ ഉണങ്ങിയ മരങ്ങള്‍ക്കാണ് തീപിടിച്ചത്.
ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. കനത്ത ചൂടും കാറ്റും തീ അതിവേഗം പടരാന്‍ കാരണമാകുകയും തീയണക്കാനുള്ള തോട്ടം തൊഴിലാളികളുടെ ശ്രമം വിഫലമാക്കുകയും ചെയ്തു.
നിലമ്പൂരില്‍ നിന്നു അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സ്റ്റേഷന് ഓഫിസര്‍ എം. അബ്ദുല്ഗഫൂറിെൻറ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ കെ. യൂസഫലി, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ എം.വി. അനൂപ്, കെ.പി. അമീറുദ്ദീന്‍, വി. സലീം, ടി.കെ. നിഷാന്ത്, എം. നിസാമുദ്ദീന്‍, എസ്. വിജയകുമാര്‍, വി.പി. നിഷാദ്, കെ. മനേഷ്, സിവില്‍ ഡിഫന്‍സ് വളൻറിയര്‍ അബ്ദുല്‍സലാം പോത്തുകല്‍ എന്നിവരും വിത്ത് കൃഷി തോട്ടത്തിലെ ജീവനക്കാരും ചേര്‍ന്ന് മണിക്കൂറുകള്‍ പ്രയത്നിച്ചാണ് തീയണച്ചത്.