Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right96ാം വയസ്സിലും വായനയെ...

96ാം വയസ്സിലും വായനയെ ചേർത്തുപിടിച്ച് അലീമ ഉമ്മ

text_fields
bookmark_border
സുരേഷ് എടയൂർ കരേക്കാട്: 96ാം വയസ്സിലും വായന കൈവിടാതെ ഹരമായി കൊണ്ടുനടക്കുകയാണ്​ അലീമ ഉമ്മ. കരേക്കാട് ആൽപറ്റപ്പടിയിൽ താമസിക്കുന്ന ചാരത്ത് അലീമ ഉമ്മ കല്പകഞ്ചേരി സർക്കാർ ഗേൾസ് സ്കൂളിലാണ്​ പഠിച്ചത്​. പല മുസ്​ലിം പെൺകുട്ടികളും പ്രൈമറി ക്ലാസുകളിൽ പഠനം അവസാനിപ്പിക്കുന്ന കാലഘട്ടത്തിൽ ഇവർ എട്ടാം ക്ലാസ്​ വരെ പഠനം തുടർന്നു. കുടുംബത്തോടൊപ്പം കരേക്കാട്ടേക്ക് താമസം മാറ്റേണ്ടിവന്നതോടെ കല്പകഞ്ചേരിയിൽ പോയുള്ള പഠനം പ്രയാസമായതിനാൽ ഇടക്കുവെച്ച് നിർത്തേണ്ടിവന്നു. മലയാളത്തിന് പുറമെ ഇംഗ്ലീഷും വായിക്കാനറിയാം. കോവിഡ്കാലത്തിന് മുമ്പുവരെ പത്രം സ്ഥിരമായി വായിച്ചിരുന്നു. പത്രം നിർത്തിയതിനുശേഷം തൊട്ടടുത്ത വീടുകളിൽനിന്ന്​ പഴയ പത്രങ്ങൾ ശേഖരിച്ച് വായിക്കുന്നത് പതിവായിരുന്നു. വെറുതെ ഇരിക്കുമ്പോൾ വായിക്കുക എന്നത് ഇവരുടെ ശീലമാണ്. ഈ ശീലം മനസ്സിലാക്കിയതിനെത്തുടർന്ന് വടക്കുംപുറം എ.യു.പി സ്കൂൾ അധ്യാപകൻ വി.പി. ഉസ്മാനും പൊതുപ്രവർത്തകനായ കെ.എം. മുസ്തഫ എന്ന മുത്തുവും കൂടി ഒരുവർഷത്തേക്ക് അലീമ ഉമ്മക്ക് 'മാധ്യമം' പത്രം സ്പോൺസർ ചെയ്തതോടെ ദിവസവുമുള്ള പത്രവായന ഇവർ പുനരാരംഭിച്ചു. വയസ്സ്​ 96 ആയിട്ടും കണ്ണട ഉപയോഗിക്കാതെ വായിക്കാൻ സാധിക്കുന്നത് ദൈവാനുഗ്രഹംകൊണ്ടാണെന്ന് ഇവർ വിശ്വസിക്കുന്നു. ഖുർആൻ പാരായണം മുറതെറ്റാതെ തുടരുന്നു. ഒപ്പം പത്രവായനയും. പുസ്തകം ഏതായാലും വായിക്കും. വീട്ടുമുറ്റത്തും പറമ്പിലും പച്ചക്കറി കൃഷി ചെയ്തിരുന്നു. നെല്ല് വറുത്ത് അവിലാക്കി വിൽക്കുന്ന ജോലി നേരത്തേ ചെയ്തിരുന്നു. ഈ പ്രായത്തിലും അലീമ ഉമ്മക്ക് ഓർമശക്തിക്ക് ഒട്ടും കുറവില്ല. ഏക മകൻ അബൂബക്കറും ഉമ്മയുടെ വായനയെ പ്രോത്സാഹിപ്പിച്ച് ഒപ്പമുണ്ട്. M3 VNCY Aleema Umma 96.jpg M3 VNCY Aleema Umma
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story