Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right90.9 ലക്ഷം രൂപയുമായി...

90.9 ലക്ഷം രൂപയുമായി രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
പെരിന്തല്‍മണ്ണ: മതിയായ രേഖകളില്ലാത്ത 90,90,000 രൂപയുമായി രണ്ടുപേര്‍ പെരിന്തൽമണ്ണ പൊലീസിന്‍റെ പിടിയില്‍. പെരുമ്പാവൂര്‍ പള്ളിക്കര സച്ചിന്‍ നിവാസില്‍ സുബ്രഹ്മണി ഗണപത് സൂര്യവംശി (30), തൃശൂര്‍ ഒല്ലൂക്കര ചുങ്കം പാല്‍ക്കെ ഹൗസില്‍ ദേവ്കര്‍ നിധിന്‍ (26) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി കരിങ്കല്ലത്താണിയില്‍ താഴേക്കോട് പഞ്ചായത്ത് ഓഫിസിന് സമീപത്ത് പെരിന്തല്‍മണ്ണ എസ്.ഐ സി.കെ. നൗഷാദിന്‍റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്. മഹാരാഷ്ട്ര ബന്ധമുള്ളവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. പിടികൂടിയ പണം കോടതിയില്‍ നല്‍കും. കുഴല്‍പണ വിതരണം വ്യാപകമായതിനാൽ ജില്ല പൊലീസ് മേധാവി പ്രത്യേക സംഘത്തെ പരിശോധനക്ക് ചുമതലപ്പെടുത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story