Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right63ലും മുഹമ്മദ് കുട്ടി...

63ലും മുഹമ്മദ് കുട്ടി സൈക്കിളിലാണ്​

text_fields
bookmark_border
ചെറുതുരുത്തി: 63ാം വയസ്സിലും ജീവിക്കാൻ വേണ്ടി സൈക്കിൾ ചവിട്ടുകയാണ് ചെറുതുരുത്തി പൈങ്കുളം റോഡ് ഒന്നാം മൈൽസിനു സമീപം മനക്കൽ പാടത്തെ വീട്ടിൽ മുഹമ്മദ് കുട്ടി. ഒരുകാലത്ത്​ ഫുട്​ബാളിൽ നാട്ടുകാരുടെ ഇഷ്ടതാരമായിരുന്ന ഇദ്ദേഹം പട്ടാമ്പി സംസ്കൃത കോളജ്​ ടീമിന്‍റെ ക്യാപ്റ്റനായിരുന്നു. നിരവധി സ്ഥലങ്ങളിൽ കോളജിനായി കളിച്ച്​ കപ്പുകളും സർട്ടിഫിക്കറ്റും ലഭിച്ചെങ്കിലും ഒരു ജോലി മാത്രം ലഭിച്ചില്ല. ജോലിക്കുവേണ്ടി കാണാത്ത ഉദ്യോഗസ്ഥരും മുട്ടാത്ത വാതിലുകളുമില്ല. കുടുംബം നോക്കാനായി ഏകദേശം 10 കിലോമീറ്റർ സൈക്കിൾ ചവിട്ടി ഷൊർണൂരിലെ ലോഡ്​ജിൽ രാത്രികാല സേവകനായി ജോലി ചെയ്യുകയാണ്. പകൽസമയങ്ങളിൽ തൊഴിലുറപ്പ്​ ജോലിക്കും പോകും. 12ാം വയസ്സിൽ ചെറുതുരുത്തി സ്കൂളിലേക്ക് പോകാൻ വേണ്ടിയാണ് സൈക്കിൾ ലഭിക്കുന്നത്​. പട്ടാമ്പി കോളജിൽ പഠിക്കുമ്പോഴും സൈക്കിളിലാണ്​ എത്തിയിരുന്നത്​. ഭാര്യ ഫാത്തിമയും മൂന്നു മക്കളുമടങ്ങുന്നതാണ്​ ഇദ്ദേഹത്തിന്‍റെ കുടുംബം. മരണം വരെ സൈക്കിൾ ചവിട്ടി ജോലി ചെയ്യണമെന്നാണ്​ മുഹമ്മദ് കുട്ടിയുടെ ആഗ്രഹം. ചിത്രം: TCTC Ty 1 മുഹമ്മദ് കുട്ടി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story