Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലപ്പുറം ജില്ല...

മലപ്പുറം ജില്ല പഞ്ചായത്ത് യോഗം: പിങ്ക് ടെക്നീഷ്യൻ പദ്ധതിയിൽ ഇതുവരെ അപേക്ഷിച്ചത് 52 പേർ

text_fields
bookmark_border
മലപ്പുറം ജില്ല പഞ്ചായത്ത് യോഗം: പിങ്ക് ടെക്നീഷ്യൻ പദ്ധതിയിൽ ഇതുവരെ അപേക്ഷിച്ചത് 52 പേർ
cancel

മലപ്പുറം: ജില്ല പഞ്ചായത്ത് ആരംഭിച്ച പിങ്ക് ടെക്നീഷ്യൻ പദ്ധതിയിൽ ഇതുവരെ അപേക്ഷിച്ചത് 52 പേർ. വനിതകൾക്ക് മാത്രമായി ഗൃഹോപകരണങ്ങളുടെ റിപ്പയറിങ്, ഇലക്ട്രിക് വയറിങ്, പ്ലമ്പിങ് ജോലികളിൽ വിദഗ്ധ പരിശീലനം നൽകി തുടർന്ന് തൊഴിലും നൽകുന്ന പദ്ധതിയാണിത്. ജില്ല പഞ്ചായത്തും കുടുംബശ്രീ വഴിയും പഞ്ചായത്ത് വഴിയും അപേക്ഷ ക്ഷണിച്ചിട്ടും 52 വനിതകൾ മാത്രമാണ് അപേക്ഷ നൽകിയത്.

18നും 40നും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി യോഗ്യതയുള്ള 1200 യുവതികളെ തിരഞ്ഞെടുത്തു പരിശീലനം നൽകാനായിരുന്നു പദ്ധതി. അപേക്ഷകരില്ലാത്ത സാഹചര്യത്തിൽ വനിതകൾക്കു മാത്രമായ പദ്ധതി വനിതകൾക്കും ജനറൽ വിഭാഗത്തിനുമായി രണ്ടു പദ്ധതിയാക്കി മാറ്റാൻ ജില്ല പഞ്ചായത്ത് യോഗം തീരുമാനിച്ചു. ജനറൽ വിഭാഗത്തിലാക്കിയാൽ പദ്ധതിയിലേക്കു പുരുഷന്മാർക്കും അപേക്ഷിക്കാം.

പട്ടികജാതി വിദ്യാർഥികളുടെ മെറിറ്റോറിയസ് സ്കോളർഷിപ്പിന് ഇതുവരെ മൂന്നു പഞ്ചായത്തുകൾ മാത്രമാണ് അപേക്ഷ നൽകിയത്. രണ്ടു കോടി രൂപയാണ് സ്കോളർഷിപ്പിന് വിഹിതമായി പഞ്ചായത്തുകൾക്കു നൽകാൻ ജില്ല പഞ്ചായത്ത് നീക്കിെവച്ചരിക്കുന്നത് പദ്ധതി തുക ചെലവഴിക്കാതെ നഷ്ടപ്പെടാതിരിക്കാൻ പഞ്ചായത്ത് ഭരണസമിതികൾ മുൻൈകെയെടുക്കണമെന്നും യോഗത്തിൽ പ്രസിഡന്റ് എം.കെ. റഫീഖ ആവശ്യപ്പെട്ടു.ജില്ല പഞ്ചായത്ത് നടത്തുന്ന ജോബ് ഫെയർ, നിക്ഷേപ സംഗമം, അനറ്റിക് ലാബ് തുടങ്ങിയവക്ക് കമ്മിറ്റി രൂപവത്കരിച്ചു.

ജില്ല പഞ്ചായത്തിനെ സമീപിച്ചിട്ടില്ല

സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ ജില്ല ടീമിനു ജഴ്സി വാങ്ങി നൽകാനായി ജില്ല പഞ്ചായത്തിന് ആരും പ്രൊപ്പോസൽ നൽകിയിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പറഞ്ഞു. ജില്ല പഞ്ചായത്താണ് ജഴ്സിക്കുള്ള തുക നൽകാറുള്ളതെന്നത് ശരിയല്ല.

മത്സരത്തിൽ പങ്കെടുക്കാനായി ജഴ്സി വാങ്ങാൻ പദ്ധതിയുണ്ടാക്കാൻ ജില്ല പഞ്ചായത്തിന് നടപടിക്രമങ്ങൾ അനുവദിക്കുന്നില്ല. പക്ഷേ സമീപിച്ചിരുന്നെങ്കിൽ ഏതെങ്കിലും സ്പോൺസർ വഴി ജഴ്സി വാങ്ങി നൽകാൻ ജില്ല പഞ്ചായത്ത് ഒരുക്കമായിരുന്നെന്നും പ്രസിഡന്റ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pink Technician
News Summary - 52 people have applied for the Pink Technician scheme so far
Next Story