Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2020 5:28 AM IST Updated On
date_range 24 July 2020 5:28 AM ISTകോവിഡ് 51 പേർക്ക് ; പിടിവിടാതെ സമ്പർക്കവും ആരോഗ്യ പ്രവർത്തകർക്കിടയിലെ രോഗബാധയും
text_fieldsbookmark_border
ജില്ലയില്‍ ആറ് കോവിഡ് ക്ലസ്റ്ററുകള്‍ കണ്ണൂര്‍: കോവിഡ് വ്യാപനത്തിൻെറ അടുത്തതലത്തിലേക്ക് കടക്കാനൊരുങ്ങി കണ്ണൂർ. സമ്പർക്ക വഴിയുള്ള കേസുകളും ആരോഗ്യ പ്രവർത്തകർക്കിടയിലെ രോഗബാധയും ജില്ലയിലെ സ്ഥിതി ആശങ്കാജനകമാക്കുകയാണ്. സമ്പർക്കം വഴി 11 പേർക്കും എട്ട് ആരോഗ്യ പ്രവർത്തകർക്കും തടവുകാരനും അടക്കം 51 പേർക്കാണ് വ്യാഴാഴ്ച ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് ദിവസത്തിനിടെ 15 ആരോഗ്യ പ്രവർത്തകർക്കിടയിലും നാലുദിവസത്തിനിടെ 44 പേർക്ക് സമ്പർക്കം വഴിയും വൈറസ് ബാധയുണ്ടായത് ഗൗരവത്തോടെയാണ് ജില്ല ഭരണകൂടവും ആരോഗ്യ വകുപ്പും കാണുന്നത്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആറ് ക്ലസ്റ്ററുകള്‍ നിലവിലുണ്ട്. സി.ഐ.എസ്.എഫ് ക്യാമ്പ്, ഡി.എസ്.സി സൻെറര്‍, കൂത്തുപറമ്പ് ഫയര്‍ സ്റ്റേഷന് എന്നിവക്ക് പുറമെ ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടായ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്, കടവത്തൂര്‍ യു.പി സ്കൂളിലെ അഞ്ച് അധ്യാപകര്‍ക്ക് രോഗബാധയുണ്ടായ തൃപ്രങ്ങോട്ടൂര്‍, ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായ കുന്നോത്തുപറമ്പ് എന്നിവയും ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച കോവിഡ് ബാധിച്ചവരിൽ 10 പേര്‍ വിദേശത്തുനിന്നും 21 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 1078 ആയി. മെഡിക്കൽ കോളജിലെ ഡോക്ടർക്കും നഴ്സുമാർക്കും അടക്കം എട്ടുപേർക്കാണ് കോവിഡ് ബാധിച്ചത്. തിരുവനന്തപുരം സ്വദേശിയായ 27കാരന്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്‌സുമാരായ തിരുവനന്തപുരം സ്വദേശി 24കാരന്‍, പരിയാരം സ്വദേശി 40കാരി, ഏരുവേശ്ശി സ്വദേശി 42, കാട്ടാമ്പള്ളി സ്വദേശി 23കാരന്‍, ചന്ദനക്കാംപാറ സ്വദേശി 34കാരി, കുറ്റൂര്‍ സ്വദേശി 34കാരി, പെരിങ്ങോം സ്വദേശി 36കാരി എന്നിവരാണ് രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍. കണ്ണൂര്‍ സബ്ജയിലിലെ റിമാൻഡ് തടവുകാരനായ ആറളം സ്വദേശി 24കാരനാണ് കോവിഡ് ബാധിതനായ മറ്റൊരാള്‍. മാടായി സ്വദേശി 52കാരന്‍, പിണറായി സ്വദേശി 33കാരി, കോട്ടയം മലബാര്‍ സ്വദേശി 14 വയസ്സുകാരന്‍, കരിയാട് സ്വദേശി 65കാരി, പാനൂര്‍ സ്വദേശി 25കാരന്‍, കണ്ണൂര്‍ മൈതാനപ്പള്ളി സ്വദേശി 65കാരി, എരമം കുറ്റൂര്‍ സ്വദേശി 35കാരി, മുണ്ടേരി സ്വദേശി 63കാരി, ചെമ്പിലോട് സ്വദേശി 32കാരി, ഇരിക്കൂര്‍ സ്വദേശി 59കാരി, ജൂലൈ 21ന് മരിച്ച തൃപ്രങ്ങോട്ടൂര്‍ സ്വദേശി സദാനന്ദൻ (60) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ജൂണ്‍ 24ന് മസ്‌കത്തില്‍നിന്ന് ഡബ്ല്യു.വൈ 2223 വിമാനത്തില്‍ നെടുമ്പാശ്ശേരി വഴിയെത്തിയ ഏരുവേശ്ശി സ്വദേശി 37കാരന്‍, 27ന് ഖത്തറില്‍ നിന്ന് എസ്.ജി 9470 വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ ചെമ്പിലോട് സ്വദേശികളായ 27കാരന്‍, 57കാരന്‍, 29ന് ദുബൈയില്‍നിന്ന് ജി9 642 വിമാനത്തില്‍ കണ്ണൂരിലെത്തിയ മയ്യില്‍ സ്വദേശി 25കാരി, ജൂലൈ ഏഴിന് സൗദി അറേബ്യയില്‍നിന്ന് എക്‌സ്.വൈ 345 വിമാനത്തില്‍ കരിപ്പൂരിലെത്തിയ തിരുവട്ടൂര്‍ സ്വദേശി 28കാരന്‍, ഒമ്പതിന് ഷാര്‍ജയില്‍ നിന്ന് എസ്.ജി 9435 വിമാനത്തിലെത്തിയ കൊളച്ചേരി സ്വദേശി 58കാരന്‍, 11ന് ദുബൈയില്‍ നിന്ന് ഐ.എക്‌സ് 1744 വിമാനത്തിലെത്തിയ ആലക്കോട് സ്വദേശി 29കാരന്‍, 14ന് മസ്‌ക്കത്തില്‍ നിന്ന് എസ്.ജി 9418 വിമാനത്തിലെത്തിയ കണ്ണൂര്‍ കാല്‍ടെക്‌സ് സ്വദേശി 34കാരന്‍, 22ന് ജിദ്ദയില്‍ നിന്നെത്തിയ തളിപ്പറമ്പ് കുപ്പം സ്വദേശി 39കാരന്‍, അബൂദബിയില്‍ നിന്നെത്തിയ ചെങ്ങളായി സ്വദേശി 31കാരന്‍ എന്നിവരാണ് വിദേശത്തുനിന്ന് വന്നവര്‍. ബംഗളൂരുവില്‍ നിന്ന് ജൂലൈ ഏഴിന് 6ഇ 7974 വിമാനത്തില്‍ കണ്ണൂരിലെത്തിയ കൊട്ടിയൂര്‍ സ്വദേശി 25കാരന്‍, 14ന് എത്തിയ മുണ്ടേരി സ്വദേശി 37കാരന്‍, 15ന് എത്തിയ പാനൂര്‍ സ്വദേശി 52കാരന്‍, 18ന് എത്തിയ മട്ടന്നൂര്‍ സ്വദേശി 40കാരന്‍, ചെറുകുന്ന് സ്വദേശി 35കാരന്‍, ഏരുവേശ്ശി സ്വദേശി 22കാരന്‍, കൂത്തുപറമ്പ് സ്വദേശികളായ 43കാരന്‍, 41കാരന്‍, മുണ്ടേരി സ്വദേശികളായ 29കാരന്‍, 24കാരന്‍, ആറളം സ്വദേശി 60കാരി, മംഗളൂരുവിൽനിന്ന് ജൂലൈ 18നെത്തിയ കോളയാട് സ്വദേശി 57കാരന്‍, പടന്നപ്പാലം സ്വദേശി 44കാരന്‍, ശ്രീനഗറില്‍ നിന്ന് ജൂലൈ ഒമ്പതിന് എത്തിയ കൊട്ടിയൂര്‍ സ്വദേശി 26കാരന്‍, ഉത്തര്‍പ്രദേശില്‍ നിന്ന് ജൂലൈ 17ന് എത്തിയ 33കാരനായ ഏഴിമല നാവിക അക്കാദമി ഉദ്യോഗസ്ഥന്‍, മഹാരാഷ്ട്രയില്‍ നിന്ന് ജൂലൈ 20ന് എത്തിയ ചെങ്ങളായി സ്വദേശി 50കാരന്‍, ചെമ്പിലോട് സ്വദേശി 12കാരി, ഇരിവേരി സ്വദേശി ആറു വയസ്സുകാരി, കര്‍ണാടകയില്‍ നിന്ന് ജൂലൈ 15ന് എത്തിയ മട്ടന്നൂര്‍ സ്വദേശികളായ 24കാരന്‍, 21കാരന്‍, 62കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍. ജില്ലയിൽ കോവിഡ് ബാധിച്ച 551 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാനൂര്‍ സ്വദേശി 47 കാരന്‍, ജില്ല ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എടക്കാട് സ്വദേശി 31കാരന്‍, കൂത്തുപറമ്പ് സ്വദേശികളായ എട്ടുവയസ്സുകാരി, 37കാരി എന്നിവരാണ് രോഗം ഭേദമായി വ്യാഴാഴ്ച ആശുപത്രി വിട്ടത്. ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13761 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മൻെറ് സൻെററില്‍ 186 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 115 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 39 പേരും കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ 16 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 19 പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മൻെറ് സൻെററുകളില്‍ 150 പേരും കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ നാലുപേരും ഏഴിമല നാവികസേന ആശുപത്രിയില്‍ ഒരാളും വീടുകളില്‍ 13231 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 24376 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 23314 എണ്ണത്തിൻെറ ഫലം വന്നു. 1062 എണ്ണത്തിൻെറ ഫലം ലഭിക്കാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story