Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകഞ്ചാവ്​ ലോറിയിൽ...

കഞ്ചാവ്​ ലോറിയിൽ നിന്ന്​ കണ്ടെടുത്ത 500 പാക്കറ്റ്​ സിമൻറ്​ ലേലത്തിന്​

text_fields
bookmark_border
കഞ്ചാവ്​ ലോറിയിൽ നിന്ന്​ കണ്ടെടുത്ത 500 പാക്കറ്റ്​ സിമൻറ്​ ലേലത്തിന്​
cancel
camera_alt

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: ക​ഞ്ചാ​വ്​ ക​ട​ത്തു​ക​യാ​യി​രു​ന്ന ലോ​റി​യി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യ 500 പാ​ക്ക​റ്റ്​ സി​മ​ൻ​റ് ലേ​ല​ത്തി​ന്. കാ​ളി​കാ​വ്​ ഭാ​ഗ​ത്തു​നി​ന്ന്​​ ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ 767 കി​ലോ ക​ഞ്ചാ​വ്​ ക​ട​ത്തു​ക​യാ​യി​രു​ന്ന ലോ​റി​യി​ലെ സി​മ​ൻ​റു പാ​ക്ക​റ്റു​ക​ളാ​ണി​വ.

സി​മ​ൻ​റു ചാ​ക്കു​ക​ളു​ടെ മ​റ​വി​ൽ ആ​​​ന്ധ്രാ​പ്ര​ദേ​ശി​ൽ​നി​ന്നാ​ണ്​ ക​ഞ്ചാ​വ്​ എ​ത്തി​ച്ചി​രു​ന്ന​ത്​. മ​ല​പ്പു​റം എ​ക്സൈ​സ് എ​ന്‍ഫോ​ഴ്സ്മെൻറ്​ ആ​ന്‍ഡ് ആ​ൻ​റി നാ​ര്‍ക്കോ​ട്ടി​ക് സ്പെ​ഷ​ല്‍ സ്‌​ക്വാ​ഡ് വി​ഭാ​ഗ​മാ​ണ്​ ഇ​വ പി​ടി​കൂ​ടി​യ​ത്. ഡ്രൈ​വ​ർ, വി​ത​ര​ണ ഏ​ജ​ൻ​റ്​ ഉ​ൾ​പ്പെ​ടെ നാ​ല്​ പേ​ർ ജ​യി​ലി​ലാ​ണ്. തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​ന്​ കോ​ഴി​ക്കോ​ട്​ എ​ക്​​സൈ​സ്​ ക്രൈം​ബ്രാ​ഞ്ചി​ന്​ കൈ​മാ​റി​യി​ട്ടു​ണ്ട്. സി​മ​ൻ​റ്​ ലേ​ല​ത്തി​ന്​ പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​മാ​ണ്​ വി​ല നി​ശ്ച​യി​ക്കു​ന്ന​ത്.

ചൊ​വ്വാ​ഴ്​​ച രാ​വി​ലെ 11ന് ​സി​വി​ല്‍ സ്​​റ്റേ​ഷ​നി​ലെ നാ​ര്‍ക്കോ​ട്ടി​ക് സ്പെ​ഷ​ല്‍ സ്‌​ക്വാ​ഡ് ഓ​ഫി​സി​ല്‍ ന​ട​ത്തി​യ ലേ​ല​ത്തി​ൽ ആ​രും ഏ​റ്റെ​ടു​ക്കാ​ൻ എ​ത്തി​യി​ല്ല. ര​ണ്ടാ​മ​ത്തെ ലേ​ലം വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കും. ഫോ​ണ്‍: 0483-2735431, 9496002870, 9400069648.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cementganja
News Summary - 500 packets of cement found in ganja lorry for auction
Next Story