Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോ​വി​ഡ്​...

കോ​വി​ഡ്​ രോ​ഗി​ക​ൾ​ക്ക്​ 50 ശ​ത​മാ​നം കി​ട​ക്ക​ക​ൾ; സൗ​ക​ര്യം ഒ​രു​ക്കി മ​ല​പ്പു​റ​ത്തെ സ്വ​കാ​ര്യ ആ​​ശു​പ​ത്രി​ക​ൾ

text_fields
bookmark_border
covid bed 26-04
cancel

മ​ല​പ്പു​റം: സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന്​ കോ​വി​ഡ്​ രോ​ഗി​ക​ൾ​ക്ക് 50 ശ​ത​മാ​നം​ കി​ട​ക്ക​ക​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ഒ​രു​ക്കു​ന്നു. ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന 25 ശ​ത​മാ​നം രോ​ഗി​ക​ളെ​യും സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ക്കു​ന്ന 25 ശ​ത​മാ​നം രോ​ഗി​ക​ളെ​യു​മാ​ണ് ഇ​വി​ടെ​ പ്ര​വേ​ശി​പ്പി​ക്കു​ക. സ​ർ​ക്കാ​റി​െൻറ കോ​വി​ഡ്​ വാ​ർ റൂം ​നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ രോ​ഗി​ക​ളെ അ​ഡ്​​മി​റ്റ്​ ചെ​യ്യു​ക.

പി.​എ​സ്.​എം.​എ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ 50 കി​ട​ക്ക​ക​ളാ​ണ്​ ഒ​രു​ക്കി​യ​ത്. നാ​ല്​ ഐ.​സി.​യു ബെ​ഡു​ക​ളു​മു​ണ്ട്. വെൻറി​ലേ​റ്റ​ർ സൗ​ക​ര്യ​മി​ല്ല. എ​ന്നാ​ൽ, ഓ​ക്​​സി​ജ​ൻ ക്ഷാ​മ​മു​ണ്ട്. ര​ണ്ട്​ ദി​വ​സ​ത്തേ​ക്ക്​ കൂ​ടി​യു​ള്ള ഓ​ക്​​സി​ജ​നാ​ണു​ള്ള​ത്. ഓ​ർ​ഡ​ർ ചെ​യ്യു​ന്ന​തി​െൻറ പ​കു​തി മാ​ത്ര​മാ​ണ്​ കി​ട്ടു​ന്ന​തെ​ന്ന്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്ക്​ മു​ന്നി​ൽ കോ​വി​ഡ്​ ആ​ശു​പ​ത്രി ആ​രം​ഭി​ക്കു​ന്ന​തി​ന്​ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന് നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. മൂ​ന്ന്​ നി​ല​ക​ളി​ലാ​യി 40 കി​ട​ക്ക​ക​ളു​​ള്ള​ ആ​ശു​പ​ത്രി​ക്ക്​ ഒ​രു​കോ​ടി​യാ​ണ്​ ചെ​ല​വ്. ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എം.​ബി.​എ​ച്ച്​ ആ​ശു​പ​ത്രി​യി​ൽ 30 കി​ട​ക്ക​ക​ളാ​ണ്​ ഒ​രു​ക്കി​യ​ത്. ഓ​ക്​​സി​ജ​ൻ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്നി​ല്ല. അ​തേ​സ​മ​യം, മ​ല​പ്പു​റം താ​ലൂ​ക്ക്​ ആ​​ശു​പ​ത്രി കോ​വി​ഡ്​ ആ​ശു​പ​ത്രി​യാ​യി ഇ​തു​വ​രെ മാ​റ്റി​യി​ട്ടി​ല്ല. 30ഓ​ളം രോ​ഗി​ക​​ൾ​ക്കു​ള്ള കി​ട​ക്ക​ക​ളു​ണ്ട്. എ​ന്നാ​ൽ വെൻറി​ലേ​റ്റ​ർ, ഐ.​സി.​യു സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oxygenHospital Bed​Covid 19
Next Story