Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെറവല്ലൂർ ബണ്ട് റോഡിന് അഞ്ച് കോടിയുടെ ഭരണാനുമതി

text_fields
bookmark_border
തുരുത്തുമ്മൽ, ആമയം, ചെറവല്ലൂർ തുരുത്തുകൾക്കും പെരുമ്പടപ്പ് പ്രദേശങ്ങളിലുള്ളവർക്കും പ്രയോജനകരമാകും
ചെറവല്ലൂർ ബണ്ട് റോഡിന് അഞ്ച് കോടിയുടെ ഭരണാനുമതി
cancel
camera_alt

പെ​രു​മ്പ​ട​പ്പി​ലെ ചെ​റ​വ​ല്ലൂ​ർ ബ​ണ്ട് റോ​ഡ്

പെരുമ്പടപ്പ്: പൊന്നാനി കോൾ മേഖലയിലെ പെരുമ്പടപ്പ് പഞ്ചായത്തിലുൾപ്പെടുന്ന ചെറവല്ലൂർ ബണ്ട് റോഡ് നിർമാണ പദ്ധതിക്ക് ആദ്യഘട്ട അനുമതി ലഭിച്ചു. പ്രദേശത്തെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ദീർഘകാല യാത്രാപ്രശ്നത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന അഞ്ച് കോടി രൂപയുടെ ബണ്ട് റോഡ് പദ്ധതി യാഥാർഥ്യമാകാനുള്ള നടപടികൾക്ക് തുടക്കമായി.

തുരുത്തുമ്മൽ, ആമയം, ചെറവല്ലൂർ തുരുത്തുകളും പെരുമ്പടപ്പ് പഞ്ചായത്തിലെ രണ്ട് വാർഡുകളും ഉൾപ്പെടുന്ന പ്രദേശത്തെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകുന്നതാണ് നിർദിഷ്ട ബണ്ട് റോഡ്. നിലവിൽ ഈ പ്രദേശത്തുനിന്ന് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് ഓഫിസിലേക്കും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വിവിധ ഓഫിസുകളിലേക്കും നേരിട്ട് എത്താൻ സൗകര്യമില്ല. നിലവിലുള്ള ബണ്ട് റോഡ് ബലപ്പെടുത്തി വീതി കൂട്ടി വലിയ റോഡായി വികസിപ്പിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

എന്നാൽ, സാധാരണ റോഡ് നിർമാണത്തിനപ്പുറത്ത് കാലാവസ്ഥാ വ്യതിയാനങ്ങളെയും പ്രളയം ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങളെയും അതിജീവിക്കാൻ കഴിയുന്ന തരത്തിൽ ബണ്ട് റോഡ് നിർമിക്കണമെന്ന ആവശ്യമാണ് പ്രദേശവാസികൾ ഉന്നയിക്കുന്നത്. മണ്ണിന്റെ ഘടനയും ഉറപ്പും പരിശോധിച്ച് ആവശ്യമായ സാങ്കേതിക പഠനങ്ങൾ പൂർത്തിയാക്കുന്നതാണ് ആദ്യഘട്ടം. ഇതിന്റെ അടിസ്ഥാനത്തിൽ റോഡിന്റെ നിർമാണരീതിയും രൂപകൽപ്പനയും കൂടുതൽ കൃത്യമായി നിശ്ചയിക്കാനാകും. പദ്ധതി പൂർണമാകുന്നതോടെ തുരുത്തുമ്മൽ, ആമയം, ചെറവല്ലൂർ മേഖലകളിലുള്ളവർക്ക് പെരുമ്പടപ്പ് പഞ്ചായത്തുമായും ബ്ലോക്ക് പഞ്ചായത്ത് ഓഫിസുകളുമായും നേരിട്ടുള്ള ഗതാഗതബന്ധം സാധ്യമാകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ₹5 Crore Approved for Cheravallur Bund Road
Next Story