Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരൂരിൽ 40 കിലോ...

തിരൂരിൽ 40 കിലോ കഞ്ചാവ് പിടികൂടി

text_fields
bookmark_border
excise rade
cancel
camera_alt

പി​ടി​കൂ​ടി​യ ക​ഞ്ചാ​വു​മാ​യി എ​ക്സൈ​സ് സം​ഘം

തി​രൂ​ർ: തി​രൂ​ർ ആ​ലി​ങ്ങ​ലി​ൽ വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 40 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി. തി​രൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സു​മേ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ൽ കു​റ്റി​പ്പു​റം, പ​ര​പ്പ​ന​ങ്ങാ​ടി എ​ക്സൈ​സ് റേ​ഞ്ച്​ ടീം ​ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ്​ ലോ​ക്ഡൗ​ൺ കാ​ല​ത്ത് ക്വാ​ർ​ട്ടേ​ഴ്സ് വാ​ട​ക​ക്കെ​ടു​ത്ത് സൂ​ക്ഷി​ച്ച ക​ഞ്ചാ​വ്​ പി​ടി​കൂ​ടി​യ​തെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ പു​റ​ത്തൂ​ർ ആ​ശു​പ​ത്രി​പ​ടി തൊ​ട്ടി​വ​ള​പ്പി​ൽ ന​വാ​സി​നെ​തി​രെ കേ​സെ​ടു​ത്തു. അ​റ​സ്​​റ്റ്​ ചെ​യ്യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം എ​ൻ​ഫോ​ഴ്സ്മെൻറ്​ സ്ക്വാ​ഡ് തൃ​ത്താ​ല​യി​ൽ നി​ന്ന് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽ​കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ 80 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ഫാ​മി​ൽ നി​ന്ന്​ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തി​ലെ പ്ര​തി​യെ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ ര​ഹ​സ്യാ​ന്വേ​ഷ​ണ​ത്തി​ൽ പൊ​ന്നാ​നി, തി​രൂ​ർ, പ​ര​പ്പ​ന​ങ്ങാ​ടി മേ​ഖ​ല​ക​ളി​ലെ നി​ര​വ​ധി ക​ഞ്ചാ​വ് ക​ട​ത്തു​കാ​രെ ചോ​ദ്യം ചെ​യ്​​ത​പ്പോ​ൾ ല​ഭി​ച്ച നി​ര​വ​ധി വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് 40 കി​ലോ​യോ​ളം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്.

തി​രൂ​ർ സി.​ഐ സു​മേ​ഷ്, കു​റ്റി​പ്പു​റം ഇ.​ഐ സ​ജീ​വ് കു​മാ​ർ, പ​ര​പ്പ​ന​ങ്ങാ​ടി ഇ.​ഐ സാ​ബു ച​ന്ദ്ര എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സി​ലെ പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ ല​തീ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പി. ​പ്ര​ശാ​ന്ത്, ടി. ​ഗി​രീ​ഷ്, കെ. ​സു​മേ​ഷ്, പി. ​ധ​നേ​ഷ്, ഡ്രൈ​വ​ർ പ്ര​മോ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:excisedrug
News Summary - 40 kg of cannabis seized in Tirur
Next Story