മലപ്പുറം ജില്ലയിലെ 39 ആരോഗ്യ ഉപകേന്ദ്രങ്ങൾ ഇനി ജനകീയാരോഗ്യകേന്ദ്രങ്ങൾ
text_fieldsമലപ്പുറം: ജില്ലയിലെ 39 ആരോഗ്യ ഉപ കേന്ദ്രങ്ങൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി. സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ പദ്ധതിയുടെ ഭാഗമായി ആരോഗ്യപരിരക്ഷ ഉറപ്പ് വരുത്തുന്നതിനും ആരോഗ്യ പ്രവർത്തനങ്ങൾ ജനപങ്കാളിത്തോടെ ഏകോപ്പിക്കുന്നതിനും വേണ്ടിയാണ് ജനകീയാരോഗ്യകേന്ദ്രങ്ങൾക്ക് തുടക്കമാവുന്നത്. കേന്ദ്രങ്ങളുടെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിച്ചു.
ബി.പി. അങ്ങാടിയിൽ പുതിയതായി നിർമിച്ച ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ശിലാഫലകം കുറുക്കോളി മൊയ്തീൻ എം.എൽ.എയും കൊണ്ടോട്ടി മേലങ്ങാടി നമ്പോലം കുന്നിലെ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ശിലാഫലകം ടി.വി ഇബ്രാഹിം എം.എൽ.എയും അനാച്ഛാദനം ചെയ്തു. തവനൂർ കൂരട ജനകീയ ആരോഗ്യ ഉപകേന്ദ്രത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം കെ.ടി ജലീൽ എം.എൽ.എ നിർവഹിച്ചു.
പിടാവനൂർ ജനകീയ ആരോഗ്യ ഉപ കേന്ദ്രത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം പി. നന്ദകുമാർ എം.എൽ.എ നിർവഹിച്ചു. വടക്കുംപാടം ആരോഗ്യ ഉപകേന്ദ്രം, തിരുവാലി പത്തിരിയാൽ ജനകീയ ആരോഗ്യ കേന്ദ്രം എന്നിവ എ.പി. അനിൽകുമാർ എം.എൽ.എയും പെരുവമ്പാടം ജനകീയാരോഗ്യ കേന്ദ്രത്തിന്റെ ശിലാഫലകം നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലിയും അനാച്ഛാദനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

