Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2020 5:28 AM IST Updated On
date_range 31 July 2020 5:28 AM IST39 പേർക്ക് കോവിഡ്; ആറുപേർക്ക് സമ്പർക്കം വഴി
text_fieldsbookmark_border
പരിയാരം ക്ലസ്റ്ററിൽ 24 പേർക്ക് രോഗം; ഗവ. മെഡിക്കൽ കോളജിൽ സ്ഥിതി അതിസങ്കീർണം കണ്ണൂർ: ജില്ലയിൽ വ്യാഴാഴ്ച 39 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ഉൾപ്പെടുന്ന പരിയാരം ക്ലസ്റ്ററിൽ 24 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവർ ആരോഗ്യ പ്രവർത്തകരാണ്. ഇതോടെ പരിയാരത്തെ സ്ഥിതി അതിസങ്കീർണമായി. ജില്ലയിൽ ആറുപേർക്കാണ് സമ്പർക്കം വഴി രോഗം ബാധിച്ചത്. വിദേശത്തുനിന്ന് എത്തിയ നാലുപേര്‍, ഇതര സംസ്ഥാനത്തുനിന്ന് എത്തിയ രണ്ടുപേര്‍, രണ്ട് ഡി.എസ്.സി ഉദ്യോഗസ്ഥര്‍, ഒരു ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന് എന്നിവര്‍ക്കും രോഗബാധയുണ്ടായി. കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ 27ന് ഖത്തറില്‍നിന്ന് 6 ഇ 8711 വിമാനത്തില്‍ എത്തിയ തൃപ്രങ്ങോട്ടൂര്‍ സ്വദേശി 25കാരന്‍, അന്നേ ദിവസം ദുബൈയില്‍ നിന്ന് ഐ.എക്സ് 1744 വിമാനത്തില്‍ എത്തിയ പരിയാരം സ്വദേശി 30കാരന്‍, ജൂലൈ 29ന് ദുബൈയില്‍നിന്ന് ജി 8 7125 വിമാനത്തില്‍ എത്തിയ ഏഴോം സ്വദേശി 26കാരന്‍, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂലൈ 20ന് സൗദിയില്‍നിന്ന് എത്തിയ ന്യൂ മാഹി സ്വദേശി 64കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍. കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ 19ന് ശ്രീനഗറില്‍നിന്ന് എത്തിയ എരമം കുറ്റൂര്‍ സ്വദേശി 52കാരന്‍, ബംഗളൂരുവില്‍നിന്ന് എത്തിയ കൂത്തുപറമ്പ് സ്വദേശി 44കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍. പരിയാരം ഗവ. മെഡിക്കല്‍ കോളജിലെ നഴ്സിങ് അസി. കാസര്‍കോട് സ്വദേശി 42കാരി, സ്റ്റാഫ് നഴ്സ് ചെറുതാഴം സ്വദേശി 34കാരന്‍, നഴ്സിങ് അസിസ്റ്റൻറുമാരായ ചെറുതാഴം സ്വദേശി 44കാരി, തളിപ്പറമ്പ് സ്വദേശി 38കാരി, പെരിങ്ങോം സ്വദേശി 35കാരി, കടന്നപ്പള്ളി സ്വദേശി 43കാരി, പി.ഇ.ഐ.ഡി പരിയാരം സ്വദേശി 20കാരന്‍, സ്റ്റാഫ് നഴ്സുമാരായ എരമം കുറ്റൂര്‍ സ്വദേശി 47കാരി, പരിയാരം സ്വദേശി 43കാരി, കടന്നപ്പള്ളി പാണപ്പുഴ സ്വദേശി 33കാരി, ഹൗസ് സര്‍ജന്മാരായ കോഴിക്കോട് സ്വദേശികളായ 28കാരി, 24കാരന്‍, തിരുവനന്തപുരം സ്വദേശി 23കാരന്‍, എറണാകുളം സ്വദേശി 24കാരന്‍, വളപട്ടണം സ്വദേശി 24കാരന്‍, കുന്നോത്തുപപറമ്പ് സ്വദേശി 24കാരി, മാന്വല്‍ ലേബര്‍ കടന്നപ്പള്ളി പാണപ്പുഴ സ്വദേശി 45കാരന്‍, ഇ.സി.ജി ടെക്നീഷ്യന് കാസര്‍കോട് സ്വദേശി 42കാരി, ട്രെയിനി പയ്യന്നൂര്‍ സ്വദേശി 21കാരി, ട്രോളി സ്റ്റാഫ് കടന്നപ്പള്ളി പാണപ്പുഴ സ്വദേശി 40കാരി, റേഡിയോഗ്രാഫര്‍ കൊല്ലം സ്വദേശി 56കാരന്‍, ഡോക്ടര്‍മാരായ വയനാട് സ്വദേശി 34കാരി, കണ്ണൂര്‍ കോര്‍പറേഷന്‍ സ്വദേശി 26കാരി, സര്‍ജന്‍ ചിറക്കല്‍ സ്വദേശി 24കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍. ഇവര്‍ക്കുപുറമെ, ഡി.എസ്.സി ക്ലസ്റ്ററിൽപെട്ട രണ്ട് ഉദ്യോഗസ്ഥര്‍ക്കും ഫയര്‍ ഫോഴ്സ് ക്ലസ്റ്ററിൽപെട്ട ചിറക്കല്‍ സ്വദേശി 58കാരനും രോഗം സ്ഥിരീകരിച്ചു. നാറാത്ത് സ്വദേശി 23കാരി, മാടായി സ്വദേശി അഞ്ചുമാസം പ്രായമായ പെണ്‍കുട്ടി, കുഞ്ഞിമംഗലം സ്വദേശി 70കാരി, കടന്നപ്പള്ളി പാണപ്പുഴ സ്വദേശി 36കാരി, പയ്യന്നൂര്‍ സ്വദേശി 31കാരന്‍, ഇരിട്ടി സ്വദേശി 30കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായത്. ഇതോടെ ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം 1367 ആയി. ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9894 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മൻെറ് സൻെററില്‍ 122 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 135 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 14 പേരും ജില്ല ആശുപത്രിയില്‍ 26 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 16 പേരും കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ 15 പേരും ഏഴിമല നാവിക സേന ആശുപത്രിയില്‍ രണ്ടുപേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മൻെറ് സൻെററുകളില്‍ 144 പേരും വീടുകളില്‍ 9420 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 29096 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 28363 എണ്ണത്തിൻെറ ഫലം വന്നു. 733 എണ്ണത്തിൻെറ ഫലം ലഭിക്കാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story