വളാഞ്ചേരിയിൽ 370 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി
text_fieldsപിടികൂടിയ പ്ലാസ്റ്റിക് ഉൽപന്നങ്ങളുമായി വളാഞ്ചേരി നഗരസഭ അധികൃതർ
വളാഞ്ചേരി: വളാഞ്ചേരിയിൽ നഗരസഭ അധികൃതർ നടത്തിയ പരിശോധനയിൽ 370 കിലോയോളം അനധികൃത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി. മാർക്കറ്റിൽ സ്ഥിതി ചെയ്യുന്ന മൊത്തവില്പനശാലയുടെ ഗോഡൗണിൽനിന്നാണ് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.
നിരോധിച്ച കവർ, ഗ്ലാസ്, സ്ട്രോ, പ്ലേറ്റ് തുടങ്ങിയ ഉൽപന്നങ്ങളാണ് പിടിച്ചെടുത്തവയിലുണ്ടായിരുന്നത്. നഗരസഭ സെക്രട്ടറി ബി. ഷമീർ മുഹമ്മദിന്റെ നിർദേശാനുസരണം ആരോഗ്യ വിഭാഗം ജീവനക്കാരായ കെ.സി. ഫൗസിയ, ഡി.വി. ബിന്ദു, കെ.കെ. മുഹമ്മദ് അഷ്റഫ് തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം
നൽകി.
നിരോധിത പ്ലാസ്റ്റിക് ഉൾപ്പന്നങ്ങൾ വിൽപ്പനക്കായി സൂക്ഷിച്ച കടയുടമക്കെതിരെ പിഴ ചുമത്തൽ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

