Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right3,500 പ്ര​തി​ഭ​ക​ൾ...

3,500 പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ക്കു​ന്ന ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള​ക്ക് വ​ർ​ണാ​ഭ തു​ട​ക്കം; ട്രാക്കിൽ തീക്കാറ്റ്

text_fields
bookmark_border
3,500 പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ക്കു​ന്ന ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള​ക്ക് വ​ർ​ണാ​ഭ തു​ട​ക്കം; ട്രാക്കിൽ തീക്കാറ്റ്
cancel

തേ​ഞ്ഞി​പ്പ​ലം: ജി​ല്ല​യി​ലെ കാ​യി​ക കൗ​മാ​ര​ത്തെ ആ​വേ​ശം കൊ​ള്ളി​ച്ച് ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള​ക്ക് കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്കം. 17 ഉ​പ ജി​ല്ല​ക​ളി​ൽ​നി​ന്ന് മി​ന്നും പ്ര​ക​ട​ന​വു​മാ​യെ​ത്തി​യ കാ​യി​ക​താ​ര​ങ്ങ​ൾ പൊ​രി​വെ​യി​ലി​ലും ട്രാ​ക്കി​ലും ഫീ​ൽ​ഡി​ലും വെ​ട്ടി​ത്തി​ള​ങ്ങി. ആ​വേ​ശം ക​ത്തി​യ ആ​ദ്യ​ദി​നം 26 ഇ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ക​ട​ക​ശ്ശേ​രി ഐ​ഡി​യ​ൽ ഇ.​എ​ച്ച്.​എ​സ്.​എ​സി​ന്റെ ക​രു​ത്തി​ൽ എ​ട​പ്പാ​ൾ ഉ​പ​ജി​ല്ല കു​തി​പ്പ് തു​ട​ങ്ങി.

68.5 പോ​യ​ന്റ് നേ​ടി​യാ​ണ് എ​ട​പ്പാ​ൾ മു​ന്നി​ലെ​ത്തി​യ​ത്. 45.5 പോ​യ​ന്റ് നേ​ടി​യ തി​രൂ​ർ ഉ​പ​ജി​ല്ല​യാ​ണ് ര​ണ്ടാ​മ​ത്. 25 പോ​യ​ന്റു​ള്ള കി​ഴി​ശ്ശേ​രി മൂ​ന്നാ​മ​തും നാ​ലാ​മ​തു​ള്ള കൊ​ണ്ടോ​ട്ടി ഉ​പ​ജി​ല്ല​ക്ക് 22 പോ​യ​ന്റു​മു​ണ്ട്. ക​ഴി​ഞ്ഞ സം​സ്ഥാ​ന സ്കൂ​ൾ കാ​യി​കോ​ത്സ​വ​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത് ചാ​മ്പ്യ​ൻ സ്കൂ​ളാ​യ ക​ട​ക​ശ്ശേ​രി ഐ​ഡി​യ​ൽ ആ​ദ്യ ദി​വ​സം 65.5 പോ​യ​ന്റാ​ണ് പോ​ക്ക​റ്റി​ലാ​ക്കി​യ​ത്.

ഒ​മ്പ​ത് സ്വ​ർ​ണ​വും ആ​റ് വെ​ള്ളി​യും നാ​ല് വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി​യാ​ണീ കു​തി​പ്പ്. ​​ത്രോ ​ഇ​ന​ങ്ങ​ളി​ൽ അ​സാ​മാ​ന്യ പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത് മേ​ള​യെ പ്ര​ക​മ്പ​നം കൊ​ള്ളി​ച്ച ആ​ല​ത്തി​യൂ​ർ കെ.​എ​ച്ച്.​എം.​എ​ച്ച്.​എ​സാ​ണ് ര​ണ്ടാ​മ​ത് (37.5 പോ​യ​ന്റ്). നാ​ല് സ്വ​ർ​ണ​വും അ​ഞ്ച് വെ​ള്ളി​യും മൂ​ന്ന് വെ​ങ്ക​ല​വും ആ​ല​ത്തി​യൂ​ർ സ്വ​ന്ത​മാ​ക്കി. 14 പോ​യ​ന്‍റു​മാ​യി മേ​ലാ​റ്റൂ​ർ ആ​ർ.​എം.​എ​ച്ച്.​എ​സ്.​എ​സും മൊ​റ​യൂ​ർ വി.​എ​ച്ച്.​എം.​എ​ച്ച്.​എ​സ്.​എ​സും മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്. 10 പോ​യ​ന്റു​മാ​യി സി.​എ​ച്ച്.​എം.​എ​ച്ച്.​എ​സ്.​എ​സ് പൂ​ക്കൊ​ള​ത്തൂ​രാ​ണ് നാ​ലാ​മ​ത്. കാ​യി​ക​മേ​ള പി. ​അ​ബ്ദു​ൽ ഹ​മീ​ദ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മേ​ള​യി​ൽ 3,500 താ​ര​ങ്ങ​ൾ മാ​റ്റു​ര​ക്കും.

ആ​ദ്യ​ദി​നം അ​ഞ്ച് റെ​ക്കോ​ഡ്

ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ആ​ദ്യ​ദി​നം അ​ഞ്ച് മീ​റ്റ് റെ​ക്കോ​ഡു​ക​ൾ പി​റ​ന്നു. സ​ബ്ജൂ​നി​യ​ർ വി​ഭാ​ഗം പെ​ൺ​കു​ട്ടി​ക​ളു​​ടെ ഹൈ​ജം​പി​ൽ തൃ​പ്പ​ന​ച്ചി എ.​യു.​പി.​എ​സി​ലെ ടി.​കെ. ഹി​ബ 1.35 ​മീ​റ്റ​ർ ഉ​യ​രം ചാ​ടി പു​തി​യ റെ​​േ​ക്കാ​ഡി​ട്ടു. ജൂ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ 800 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ ക​ട​ക​ശ്ശേ​രി ഐ​ഡി​യ​ലി​ന്റെ അ​ഭി​ന​വ് മ​നോ​ഹ​ര​ൻ റെ​ക്കോ​ഡോ​ടെ സ്വ​ർ​ണം നേ​ടി.

സീ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​​ടെ ഹാ​മ​ർ​​ത്രോ​യി​ൽ ആ​ല​ത്തി​യൂ​ർ കെ.​എ​ച്ച്.​എം.​എ​ച്ച്.​എ​സ്.​എ​സി​ലെ സു​ഹൈ​മ നി​ലോ​ഫ​റും ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഇ​തേ സ്കൂ​ളി​ലെ എം. ​റി​ദ​യും പു​തി​യ ദൂ​രം കു​റി​ച്ചു. സ​ബ്ജൂ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ 600 മീ​റ്റ​ർ ഓ​ട്ട​ത്തി​ലാ​ണ് മ​റ്റൊ​രു റെ​േ​ക്കാ​ഡ്. വ​ണ്ടൂ​ർ ഉ​പ​ജി​ല്ല​യി​ൽ തി​രു​വാ​ലി ജി.​എ​ച്ച്.​എ​സ്.​എ​സി​ലെ ഇ. ​അ​ജി​ൻ പു​തി​യ സ​മ​യം കു​റി​ച്ചു മീ​റ്റ് റെ​ക്കോ​ഡ് തി​രു​ത്തി. മീ​റ്റി​ൽ വെ​ള്ളി​യാ​ഴ്ച 39 ഫൈ​ന​ലു​ക​ൾ ന​ട​ക്കും. ശ​നി​യാ​ഴ്ച​യാ​ണ് കാ​യി​ക​മേ​ള​യു​ടെ സ​മാ​പ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram District School Sports Fair
News Summary - 3,500 talented district school sports starts; Firestorm on the track
Next Story