Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
35 years of 35 Karipur Airport
cancel
camera_alt

കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ആ​കാ​ശ​ദൃ​ശ്യം

മ​ല​പ്പു​റം: പി​ന്നാ​ക്കാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ഒ​രു പ്ര​ദേ​ശ​ത്തി​നും ജ​ന​ങ്ങ​ൾ​ക്കും സ്വ​പ്​​ന​ങ്ങ​ളി​ലേ​ക്ക്​ പ​റ​ന്നു​യ​രാ​ൻ അ​വ​സ​രം ഒ​രു​ക്കി​യ മ​ല​ബാ​റി​ന്‍റെ ക​വാ​ട​ത്തി​ന്​ 35ന്‍റെ ചെ​റു​പ്പം. പ്ര​തി​സ​ന്ധി​ക​ളെ എ​ല്ലാം യാ​ത്രി​ക​ർ ന​ൽ​കി​യ പി​ന്തു​ണ കൊ​ണ്ട്​ മാ​ത്രം അ​തി​ജീ​വി​ച്ച മ​ല​ബാ​റി​ന്‍റെ സ്വ​ന്തം വി​മാ​ന​ത്താ​വ​ത്തി​ൽ 1988 ഏ​പ്രി​ൽ 13ന്​ ​വി​ഷു​ത്ത​ലേ​ന്നാ​ണ്​ ആ​ദ്യ​വി​മാ​നം പ​റ​ന്നി​റ​ങ്ങി​യ​ത്. മും​ബൈ​യി​ൽ​നി​ന്ന്​ പ​റ​ന്നു​യ​ർ​ന്ന ഇ​ന്ത്യ​ൻ എ​യ​ർ​ലൈ​ൻ​സ്​ വി​മാ​ന​മാ​ണ് ക​രി​പ്പൂ​രി​ന്‍റെ മ​ണ്ണി​ൽ ആ​ദ്യ​മാ​യി ലാ​ൻ​ഡ്​ ചെ​യ്ത​ത്.

പ്ര​തി​വ​ർ​ഷം മൂ​ന്ന്​ മി​ല്യ​ണി​ന്​ മു​ക​ളി​ൽ യാ​ത്ര​ക്കാ​രു​ള്ള വി​മാ​ന​ത്താ​വ​ളം, വ​ലി​യ വി​മാ​ന​ങ്ങ​ൾ​ക്ക്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തു​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ടു​ക​യാ​ണ്.

വ​ലി​യ വി​മാ​നം ഇ​നി എ​ന്ന്?

ഒ​ന്ന​ര പ​തി​റ്റാ​ണ്ടോ​ളം ക​രി​പ്പൂ​രി​ൽ​നി​ന്ന് സ​ർ​വി​സ്​ ന​ട​ത്തി​യ വ​ലി​യ വി​മാ​ന​ങ്ങ​ളി​ല്ലാ​ത്ത​താ​ണ്​ പ്ര​ധാ​ന പ്ര​തി​സ​ന്ധി. 2002 മു​ത​ൽ തു​ട​ങ്ങി​യ വ​ലി​യ വി​മാ​ന​സ​ർ​വി​സു​ക​ൾ 2015 മേ​യ്​ ഒ​ന്നി​നാ​ണ്​ റീ​കാ​ർ​പ​റ്റി​ങ്​ പ്ര​വൃ​ത്തി​യു​ടെ ​പേ​രി​ൽ നി​ർ​ത്തി​യ​ത്. പി​ന്നീ​ട്​ നി​ര​ന്ത​ര സ​മ്മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 2018 ഡി​സം​ബ​റി​ലാ​ണ്​ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ, 2020 ആ​ഗ​സ്റ്റ്​ ഏ​ഴി​ന്​ ക​രി​പ്പൂ​രി​ലു​ണ്ടാ​യ എ​യ​ർ​ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വീ​ണ്ടും സ​ർ​വി​സി​ന്​ നി​യ​ന്ത്ര​ണം ഏ​ർ​​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ക്ക​ത്തി​ൽ മ​ഴ​ക്കാ​ല​ത്തേ​ക്ക്​ മാ​ത്ര​മാ​യി​രു​ന്ന നി​യ​​​ന്ത്ര​ണം പി​ന്നീ​ട്​ അ​ന​ന്ത​മാ​യി നീ​ളു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​റി​പ്പോ​ർ​ട്ട്​ ല​ഭി​ച്ച​തി​ന്​ ശേ​ഷം പ​രി​ഗ​ണി​ക്കാ​മെ​ന്ന വാ​ഗ്ദാ​ന​വും ന​ട​ന്നി​ല്ല. കാ​ര​ണ​ങ്ങ​ൾ അ​ധി​കൃ​ത​ർ ത​ന്നെ ക​ണ്ടെ​ത്തി നി​രോ​ധ​നം നീ​ട്ടു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ റ​ൺ​വേ എ​ൻ​ഡ്​ സേ​ഫ്​​റ്റി ഏ​രി​യ (റെ​സ) വി​ക​സ​നം പൂ​ർ​ത്തി​യാ​യ​തി​ന്​ ശേ​ഷം അ​നു​മ​തി ന​ൽ​കാ​മെ​ന്നാ​ണ്​ വാ​ഗ്​​ദാ​നം.

ഗ​ൾ​ഫ്, ആ​ഭ്യ​ന്ത​ര സെ​ക്ട​റി​ൽ കൂ​ടു​ത​ൽ സ​ർ​വി​സ്​

ഗ​ൾ​ഫ്​ സെ​ക്ട​റി​ന്​ പു​റ​ത്തേ​ക്ക്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​തി​നോ​ടൊ​പ്പം ഗ​ൾ​ഫ്​ നാ​ടു​ക​ളി​ലേ​ക്ക്​ കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ളും വേ​ണം. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന സൗ​ദി എ​യ​ർ​ലൈ​ൻ​സ്, ഇ​ത്തി​ഹാ​ദ്, എ​മി​റേ​റ്റ്​​സ്​ സ​ർ​വി​സ്​ നി​ർ​ത്തി​യ​തോ​ടെ ഗ​ൾ​ഫ്​ സെ​ക്ട​റി​ലും യാ​ത്രാ​പ്ര​ശ്ന​ങ്ങ​ളു​ണ്ട്. കൂ​ടാ​തെ, എ​യ​ർ​ഇ​ന്ത്യ സ​ർ​വി​സ്​ നി​ർ​ത്തി​യ​തും തി​രി​ച്ച​ടി​യാ​ണ്. ഇ​ത്​ പ​രി​ഹ​രി​ക്കാ​ൻ​ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ണ്ടാ​ക​ണം.

നി​ല​വി​ൽ ബ​ജ​റ്റ്​ എ​യ​ർ​ലൈ​നു​ക​ളാ​ണ്​ അ​ധി​ക​വും ഈ ​​സെ​ക്ട​റു​ക​ളി​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. നേ​ര​ത്തെ, യൂ​റോ​പ്പി​ലേ​ക്കും കൂ​ടു​ത​ൽ ക​ണ​ക്ടി​വി​റ്റി ല​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ൽ ഇ​പ്പോ​ൾ കു​റ​വാ​ണ്. ഇ​തി​ന്​ ഇ​ത്തി​ഹാ​ദ്​ അ​ട​ക്ക​മു​ള്ള ക​മ്പ​നി​ക​ൾ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കേ​ണ്ട​തു​ണ്ട്.

ആ​ഭ്യ​ന്ത​ര സെ​ക്​​ട​റി​ൽ കൊ​ച്ചി​യെ​യും തി​രു​വ​ന​ന്ത​പു​ര​ത്തെ​യും അ​പേ​ക്ഷി​ച്ച്​ കു​റ​ഞ്ഞ സ​ർ​വി​സ്​ മാ​ത്ര​മാ​ണ്​ ക​രി​പ്പൂ​രി​​ലെ​ങ്കി​ലും വ​ൻ​തി​ര​ക്കാ​ണ്​ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കൂ​ടു​ത​ൽ ആ​ഭ്യ​ന്ത​ര സ​ർ​വി​സു​ക​ളും ആ​രം​ഭി​ക്ക​ണം.

ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ ഒ​ച്ചി​ഴ​യും വേ​ഗ​ത്തി​​ൽ

റെ​സ വി​ക​സ​ന​ത്തി​ന് 14.5 ഏ​ക്ക​ർ ഭൂ​മി ഈ ​വ​ർ​ഷം മാ​ർ​ച്ചി​ന​കം കൈ​മാ​റു​മെ​ന്നാ​യി​രു​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​ർ നേ​ര​ത്തെ ​അ​റി​യി​ച്ചി​രു​ന്ന​ത്. സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ ഒ​ച്ചി​ഴ​യും വേ​ഗ​ത്തി​ലാ​ണ്. ഭൂ​മി വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി​ക്ക്​ കൈ​മാ​റി റ​ൺ​വേ​യു​ടെ ര​ണ്ട്​ അ​റ്റ​ങ്ങ​ളി​ലും റെ​സ 90 മീ​റ്റ​റി​ൽ​നി​ന്ന് 240 മീ​റ്റ​റാ​യി ദീ​ർ​ഘി​പ്പി​ച്ചാ​ൽ മാ​ത്ര​മേ വ​ലി​യ വി​മാ​ന​ങ്ങ​ൾ​ക്ക്​ അ​നു​മ​തി ല​ഭി​ക്കൂ. ഭൂ​മി വി​ട്ടു​ന​ൽ​കു​ന്ന​വ​ർ​ക്ക്​ മി​ക​ച്ച ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജ്​ ന​ൽ​കി ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം. ഇ​തി​നാ​യി 74 കോ​ടി രൂ​പ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ആ​ദ്യ വി​മാ​ന സ​ർ​വി​സ്​

ച​രി​ത്രം

മ​ല​ബാ​റി​ന്​ സ്വ​ന്ത​മാ​യി ഒ​രു വി​മാ​ന​ത്താ​വ​ള​മെ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി കെ.​പി. കേ​ശ​വ​മേ​നോ​ന്റെ നേ​തൃ​ത്വ​ത്തി​ൽ 1977ൽ ​ന​ട​ന്ന വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ​യോ​ടെ​യാ​ണ്​ ആ​വ​ശ്യം ഉ​യ​ർ​ന്ന​ത്. അ​ന്ന​ത്തെ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി പു​രു​ഷോ​ത്ത​മ ലാ​ൽ​കൗ​ഷി​ക്​ പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ൽ​കി. ഇ​ത്​ നീ​ണ്ട​തോ​ടെ വീ​ണ്ടും പ്ര​തി​ഷേ​ധ​മാ​യി. 1982ൽ ​വ്യോ​മ​യാ​ന മ​ന്ത്രി എ.​പി. ശ​ർ​മ ക​രി​പ്പൂ​രി​ന്​ ത​റ​ക്ക​ല്ലി​ട്ടു. ആ​റ് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം മാ​ർ​ച്ച്​ 23നാ​ണ്​ ​സൂ​പ്പ​ർ​ടെ​ക്​​സോ എ​ന്ന ഫ​യ​ർ വി​ഭാ​ഗ​ത്തി​ന്റ‍ വി​മാ​നം പ​രീ​ക്ഷ പ​റ​ക്ക​ലി​നാ​യി ക​രി​പ്പൂ​രി​ലി​റ​ങ്ങു​ന്ന​ത്. ഏ​പ്രി​ൽ 13ന്​ ​ആ​ദ്യ​യാ​ത്ര​ വി​മാ​നം എ​ത്തി​യ​പ്പോ​ൾ മ​ല​ബാ​റി​ലെ ഗ​ൾ​ഫ് മ​ല​യാ​ളി​യു​ടെ സ്വ​പ്ന​വും ആ​കാ​ശ​ത്തോ​ള​മു​യ​ർ​ന്നു. മും​ബൈ​യി​ലേ​ക്കു​ള്ള ഇ​ട​ത്താ​വ​ള​മാ​യി നി​ർ​മി​ച്ച ക​രി​പ്പൂ​രി​ൽ​നി​ന്ന് 1992ൽ​ ​ആ​ദ്യ​ അ​ന്താ​രാ​ഷ്ട്ര സ​ർ​വി​സ്​ ഷാ​ർ​ജ​യി​ലേ​ക്ക്​ തു​ട​ങ്ങി. റ​ൺ​വേ വി​ക​സ​നം 1996ൽ ​പൂ​ർ​ത്തീ​ക​രി​ച്ച​തി​ന്​ ശേ​ഷം ജി​ദ്ദ, ഹ​ജ്ജ്​ സ​ർ​വി​സു​ക​ൾ തു​ട​ങ്ങി. 2003 ഒ​ക്​​ടോ​ബ​റി​ൽ രാ​ത്രി​കാ​ല സ​ർ​വി​സ് തു​ട​ങ്ങി. 2006 ഫെ​ബ്രു​വ​രി ഒ​ന്നി​ന്​ അ​ന്താ​രാ​ഷ്​​​ട്ര വി​മാ​ന​ത്താ​വ​ള​മാ​യി.

ത​ണ​ലാ​യി യാ​ത്രി​ക​ർ

കോ​വി​ഡി​ന്​ ശേ​ഷം ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ലാ​ണ്​ വി​മാ​ന​സ​ർ​വി​സു​ക​ൾ ​​രാ​ജ്യ​ത്ത്​ സാ​ധാ​ര​ണ​രീ​തി​യി​ൽ പു​ന​രാ​രം​ഭി​ച്ച​ത്. ഒ​രു വ​ർ​ഷം പി​ന്നി​ടു​മ്പോ​ൾ 30 ല​ക്ഷ​ത്തോ​ളം പേ​രാ​ണ്​ 2022 ഏ​പ്രി​ൽ മു​ത​ൽ 2023 മാ​ർ​ച്ച്​ വ​രെ ക​രി​പ്പൂ​ർ വ​ഴി സ​ഞ്ച​രി​ച്ച​ത്. ഫെ​ബ്രു​വ​രി​വ​രെ 27,30,121 പേ​ർ സ​ഞ്ച​രി​ച്ചു. ഇ​തി​ൽ 22,01,672 പേ​രും അ​ന്താ​രാ​ഷ്ട്ര യാ​ത്രി​ക​രാ​ണ്. 5,28,449 ആ​ഭ്യ​ന്ത​ര യാ​ത്രി​ക​രും. 1995-96ൽ ​ക​രി​പ്പൂ​ർ വ​ഴി ഒ​രു വ​ർ​ഷം സ​ഞ്ച​രി​ച്ച​ത്​ 4,43,402 പേ​രാ​യി​രു​ന്ന​ത്​ ഇ​പ്പോ​ൾ 30 ല​ക്ഷ​ത്തി​ന്​ മു​ക​ളി​ലെ​ത്തി. 2019-20ൽ 32 ​ല​ക്ഷം പേ​രും. ഇ​ക്കു​റി കാ​ർ​ഗോ നീ​ക്ക​ത്തി​ലും പു​രോ​ഗ​തി​യു​ണ്ടാ​യി. 12,957 ട​ൺ കാ​ർ​ഗോ​യാ​ണ്​ ഫെ​ബ്രു​വ​രി വ​രെ കൈ​കാ​ര്യം ചെ​യ്ത​ത്.

കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ളം

റീ​കാ​ർ​പ​റ്റി​ങ്​ പു​രോ​ഗ​മി​ക്കു​ന്നു

ജ​നു​വ​രി​യി​ൽ ആ​രം​ഭി​ച്ച റീ​കാ​ർ​പ​റ്റി​ങ്​ പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 56 കോ​ടി രൂ​പ ചെ​ല​വി​ൽ ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യ ക​മ്പ​നി​യാ​ണ്​ പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്. ര​ണ്ടാം​ഘ​ട്ട ടാ​റി​ങ്​ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. 2860 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ്​ ടാ​റി​ങ്​. ഇ​തി​നോ​ടൊ​പ്പം വി​ള്ള​ലു​ക​ൾ അ​ട​ക്കു​ന്ന പ്ര​വൃ​ത്തി​യും ന​ട​ക്കു​ന്നു​ണ്ട്.

ക​രി​പ്പൂ​രി​ൽ​നി​ന്ന് ഹ​ജ്ജ്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​തി​ന്​ മേ​യ്​ മാ​സ​ത്തോ​ടെ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ്​ ശ്ര​മം. ഇ​തി​നോ​ടൊ​പ്പം വി​മാ​നാ​പ​ക​ടം അ​ന്വേ​ഷി​ച്ച സം​ഘ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം റ​ൺ​വേ സെ​ന്‍റ​ർ ലൈ​ൻ ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്നു​ണ്ട്. ഇ​തോ​ടെ, വൈ​മാ​നി​ക​ന്​ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ല​ട​ക്കം ലാ​ൻ​ഡി​ങ്​ സു​ഖ​പ്ര​ദ​മാ​കും.

വേണം ഗൾഫ്​ സെക്ടറിന്​ പുറത്തേക്ക്​ സർവിസ്​

സിംഗപ്പൂർ, തായ്​ലൻഡ്​, ​മലേഷ്യ തുടങ്ങി ഗൾഫ്​ സെക്​ടറിന്​ പുറത്തേക്ക്​ സർവിസ്​ ഇല്ലാത്തത്​ തിരിച്ചടിയാണ്. 30ാം വാർഷികത്തിന്‍റെ ഭാഗമായി കരിപ്പൂരിൽ സംഘടിപ്പിച്ച സെമിനാറിലും സമാന ആവശ്യം ഉയർന്നിരുന്നു.

മലബാറിൽനിന്ന് ഈ സ്ഥലങ്ങളിലേക്ക്​ നിരവധി പേർ ഇപ്പോൾ​ നെടുമ്പാശ്ശേരി വഴിയാണ്​ സഞ്ചരിക്കുന്നത്​. വിദേശകമ്പനികൾ കരിപ്പൂരിൽനിന്ന് ഇൗ സെക്​ടറിൽ സർവിസ്​ നടത്താൻ രംഗത്തെത്തിയിരുന്നെങ്കിലും കേന്ദ്രം താൽപര്യം കാണിക്കാത്തതിനാൽ അനുമതി ലഭിച്ചില്ല. ടൂറിസം മേഖലയിലും മലബാറിൽനിന്ന് ഇവിടേക്ക്​ നിരവധി യാത്രക്കാരുണ്ട്​. ഗൾഫ്​ സെക്​ടറിന്​ പുറത്തേക്ക്​ സർവിസ് ഉണ്ടായാൽ ചരക്കുനീക്കത്തിലും പുരോഗതിയുണ്ടാകു​മെന്നാണ്​ വിലയിരുത്തൽ.

കൊ​ണ്ടു​വ​രാം ആ​സൂ​ത്രി​ത വി​ക​സ​നം

മൂ​ന്ന​ര പ​തി​റ്റാ​ണ്ട്​ പി​ന്നി​ടു​മ്പോ​ഴും കാ​ല​ഘ​ട്ട​ത്തി​ന​നു​സൃ​ത​മാ​യ വി​ക​സ​നം ക​രി​പ്പൂ​രി​ൽ വ​ന്നി​ട്ടി​ല്ല. റ​ൺ​വേ നീ​ളം 2860 മീ​റ്റ​ർ മാ​ത്ര​മാ​ണ്. കേ​ര​ള​ത്തി​ലെ മ​റ്റ്​ മൂ​ന്ന്​ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും 3000 മീ​റ്റ​റി​ന്​ മു​ക​ളി​ലാ​ണ്​ റ​ൺ​വേ നീ​ളം. ഇ​വി​ടെ ഒ​രേ​സ​മ​യം 12 വി​മാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ്​ നി​ർ​ത്തി​യി​ടാ​ൻ സാ​ധി​ക്കു​ക. ഏ​പ്ര​ൺ വി​ക​സ​ന​ത്തി​ന്​ ക​രി​പ്പൂ​രി​ൽ​നി​ന്ന് പ​ദ്ധ​തി സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും അ​തോ​റി​റ്റി പ​ച്ച​ക്കൊ​ടി കാ​ട്ടി​യി​ട്ടി​ല്ല. നി​ല​വി​ൽ വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്തെ എ​ണ്ണ ക​മ്പ​നി​ക​ളു​ടെ പ്ലാ​ന്‍റ്​ മാ​റ്റി​യാ​ൽ ത​ന്നെ അ​ധി​ക​മാ​യി ആ​റ്​ വി​മാ​ന​ങ്ങ​ൾ​ക്ക്​ കൂ​ടി പാ​ർ​ക്ക്​ ​ചെ​യ്യാ​ൻ സാ​ധി​ക്കും. ഇ​തി​നോ​​ടൊ​പ്പം കാ​ർ പാ​ർ​ക്കി​ങ്, ടെ​ർ​മി​ന​ൽ വി​ക​സ​നം എ​ന്നി​വ​യെ​ല്ലാം മ​ല​ബാ​റി​ന്‍റെ ഭാ​വി​വി​ക​സ​നം കൂ​ടി പ​രി​ഗ​ണി​ച്ച്​ വേ​ണം ​ചെ​യ്യാ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipur airport35 years
News Summary - 35 years of 35 Karipur Airport
Next Story