Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമ​ല​പ്പു​റത്ത്...

മ​ല​പ്പു​റത്ത് 33,93,884 വോ​ട്ട​ര്‍മാ​ര്‍

text_fields
bookmark_border
മ​ല​പ്പു​റത്ത് 33,93,884 വോ​ട്ട​ര്‍മാ​ര്‍
cancel

മ​ല​പ്പു​റം: ലോ​ക്‍സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള അ​ന്തി​മ വോ​ട്ട​ര്‍പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ള്‍ ജി​ല്ല​യി​ല്‍നി​ന്ന് പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ച​ത് 33,93,884 പേ​ര്‍. ഇ​തി​ല്‍ 16,96,709 പു​രു​ഷ​ന്മാ​രും 16,97,132 സ്ത്രീ ​വോ​ട്ട​ര്‍മാ​രും 43 മൂ​ന്നാം ലിം​ഗ​ക്കാ​രു​മാ​ണു​ള്ള​ത്. ഏ​പ്രി​ല്‍ നാ​ലി​നാ​ണ് അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. 2,33,645 വോ​ട്ട​ര്‍മാ​രു​ള്ള പൊ​ന്നാ​നി ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന തി​രൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ വോ​ട്ട​ര്‍മാ​ർ. ഏ​റ്റ​വും കു​റ​വ് 1,84,363 വോ​ട്ട​ര്‍മാ​രു​ള്ള വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലു​ൾ​പ്പെ​ടു​ന്ന ഏ​റ​നാ​ട് നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലാ​ണ്.

ക​ന്നി വോ​ട്ട​ര്‍മാ​രാ​യി 82,286 പേ​രും പ​ട്ടി​ക​യി​ലു​ണ്ട്. പാ​ല​ക്കാ​ട് ജി​ല്ല​യി​ലു​ള്‍പ്പെ​ടു​ന്ന തൃ​ത്താ​ല നി​യ​മ​സ​ഭ മ​ണ്ഡ​ലം അ​ട​ക്കം പൊ​ന്നാ​നി ലോ​ക്‍സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ 14,70,804 പേ​രും മ​ല​പ്പു​റം ലോ​ക്‍സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ 14,79,921 പേ​രു​മാ​ണ് വോ​ട്ട​ര്‍മാ​ര്‍.

ക​ന്നി വോ​ട്ട​ര്‍മാ​ർ 82,286 പേ​ര്‍

ക​ന്നി വോ​ട്ട​ര്‍മാ​രാ​യി 82,286 പേ​രാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ഇ​തി​ല്‍ 45,966 പു​രു​ഷ വോ​ട്ട​ര്‍മാ​രും 36,316 സ്ത്രീ ​വോ​ട്ട​ര്‍മാ​രും നാ​ല് മൂ​ന്നാം ലിം​ഗ​ക്കാ​രും ഉ​ള്‍പ്പെ​ടു​ന്നു. 6404 പേ​രു​ള്ള മ​ല​പ്പു​റം നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ക​ന്നി വോ​ട്ട​ര്‍മാ​ര്‍. ഏ​റ്റ​വും കു​റ​വ് 3726 പേ​രു​ള്ള വേ​ങ്ങ​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലാ​ണ്.

നൂ​റു വ​യ​സ്സി​ന് മു​ക​ളി​ല്‍ 281 പേ​ര്‍

ജി​ല്ല​യി​ല്‍നി​ന്ന്​ നൂ​റു വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള 281 പേ​ര്‍ പ​ട്ടി​ക​യി​ല്‍ ഇ​ടം പി​ടി​ച്ചു. ഇ​തി​ല്‍ 90 പേ​ർ പു​രു​ഷ​ന്മാ​രും 191 പേ​ര്‍ സ്ത്രീ​ക​ളു​മാ​ണ്. വ​ണ്ടൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലാ​ണ് നൂ​റി​ന് മേ​ല്‍ പ്രാ​യ​മു​ള്ള​വ​രി​ല്‍ കൂ​ടു​ത​ലും. 28 പേ​രാ​ണ് ഇ​വി​ടെ 100 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​രാ​യു​ള്ള​ത്. ഒ​രു വോ​ട്ട​ര്‍ മാ​ത്ര​മു​ള്ള താ​നൂ​രി​ലാ​ണ് ഏ​റ്റ​വും കു​റ​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VotersMalappuramLok Sabha Elections 2024
News Summary - 33,93,884 voters in Malappuram
Next Story