Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:45 AM IST Updated On
date_range 27 Feb 2022 5:45 AM IST30.89 കോടി രൂപ ലഭിക്കാൻ ബാക്കി; ജില്ല പഞ്ചായത്ത് ബില്ല് സമർപ്പിക്കാൻ കഴിയാതെ പ്രതിസന്ധിയിലെന്ന് പ്രസിഡന്‍റ്
text_fieldsbookmark_border
മലപ്പുറം: സാമ്പത്തികവർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ജില്ല പഞ്ചായത്തിന് സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച 35.63 കോടി രൂപയിൽ ലഭിച്ചത് 4.74 കോടി രൂപ മാത്രമെന്ന് പ്രസിഡന്‍റ് എം.കെ. റഫീഖ. 30.89 കോടി രൂപ ഇനിയും ലഭിക്കാനുണ്ട്. ഇതുകാരണം ബില്ലുകൾ ട്രഷറിയിൽ സമർപ്പിക്കാൻ കഴിയുന്നില്ല. 2021-22 സാമ്പത്തിക വർഷത്തെ ബജറ്റിൽ ജില്ല പഞ്ചായത്തിന് സർക്കാർ വകയിരുത്തിയിരുന്ന തുക 29.42 കോടി രൂപയായിരുന്നു. പിന്നീട് 20 ശതമാനം സ്പിൽ ഓവർ പ്രവൃത്തികൾക്ക് ആവശ്യമായ തുകയായ 6.21 കോടി രൂപ കൂടി നൽകുമെന്നും അറിയിച്ചു. അതുപ്രകാരം ആകെ 35.63 കോടി രൂപക്കുള്ള റോഡ് പുനരുദ്ധാരണ പ്രവൃത്തികളാണ് ജില്ല പഞ്ചായത്ത് ഏറ്റെടുത്തത്. രണ്ട് ഗഡുക്കളായി 4.74 കോടി രൂപ മാത്രമാണ് ലഭിച്ചത്. ലഭ്യമായ തുക മുഴുവൻ ചെലവഴിച്ചു കഴിഞ്ഞതിനാൽ പൂർത്തിയായ പ്രവൃത്തികളുടെ ബില്ലുകൾ ട്രഷറിയിൽ സമർപ്പിക്കാൻ കഴിയാതെ ഗുരുതരമായ പ്രതിസന്ധി നേരിടുകയാണെന്നും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story