Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിർജീവമായിട്ട് 30...

നിർജീവമായിട്ട് 30 വർഷം; കാടുമൂടി ഖാദി നൂൽനൂൽപ് കേന്ദ്രം

text_fields
bookmark_border
നിർജീവമായിട്ട് 30 വർഷം; കാടുമൂടി ഖാദി നൂൽനൂൽപ് കേന്ദ്രം
cancel
camera_alt

ക​ണ്ണ​ത്തെ ഖാ​ദി നൂ​ൽ​നൂ​ൽ​പ് കേ​ന്ദ്രം കാ​ടു​ക​യ​റി​യ നി​ല​യി​ൽ

ക​രു​വാ​ര​കു​ണ്ട്: ഗാ​ന്ധി സ്മൃ​തി നി​ല​നി​ർ​ത്താ​ൻ ദാ​നം ചെ​യ്ത ഭൂ​മി​യും കെ​ട്ടി​ട​വും മൂ​ന്ന് പ​തി​റ്റാ​ണ്ടാ​യി കാ​ടു​ക​യ​റി​ക്കി​ട​ക്കു​ന്നു. ഉ​ട​മ​സ്ഥാ​വ​കാ​ശ ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ് സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ അ​ര ഏ​ക്ക​റോ​ളം ക​ണ്ണാ​യ ഭൂ​മി ആ​ർ​ക്കും ഉ​പ​കാ​ര​പ്പെ​ടാ​തെ കി​ട​ക്കു​ന്ന​ത്. ക​ണ്ണ​ത്തെ ആ​ദ്യ​കാ​ല അ​ധ്യാ​പി​ക പു​തു​വി​ൽ സ​ര​സ്വ​തി അ​മ്മ​യു​ടേ​താ​ണ് ഭൂ​മി. 1980ൽ ​ഇ​വ​ർ ഭൂ​മി തി​രു​വ​ന​ന്ത​പു​ര​ത്തെ ഗാ​ന്ധി സ്മാ​ര​ക നി​ധി​ക്ക് ദാ​നാ​ധാ​ര പ്ര​കാ​രം കൈ​മാ​റി.

ഗാ​ന്ധി സ്മൃ​തി നി​ല​നി​ർ​ത്ത​ണ​മെ​ന്ന് കു​ടും​ബം വ്യ​വ​സ്ഥ വെ​ച്ച​തി​നാ​ൽ സ്മാ​ര​ക നി​ധി ഇ​വി​ടെ കെ​ട്ടി​ടം പ​ണി​ത് നൂ​ൽ​നൂ​ൽ​പ് കേ​ന്ദ്രം തു​ട​ങ്ങി. മു​പ്പ​തോ​ളം പേ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കി​യി​രു​ന്ന കേ​ന്ദ്രം പ​ക്ഷേ അ​ഞ്ചു​വ​ർ​ഷം മാ​ത്ര​മേ പ്ര​വ​ർ​ത്തി​ച്ചു​ള്ളൂ. അ​ട​ഞ്ഞു​കി​ട​ന്ന​തോ​ടെ വ്യ​വ​സ്ഥ പ്ര​കാ​രം ഭൂ​മി തി​രി​കെ വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കു​ടും​ബം കോ​ട​തി​യെ സ​മീ​പി​ച്ചു. കേ​സ് നീ​ണ്ട​തോ​ടെ വി​ധി​യും വ​ന്നി​ല്ല. ഇ​തോ​ടെ വാ​ർ​ഡ് അം​ഗം നു​ഹ്മാ​ൻ പാ​റ​മ്മ​ൽ ഭൂ​മി വി​ട്ടു​കി​ട്ടാ​ൻ ശ്ര​മം തു​ട​ങ്ങി. ഭൂ​മി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് വി​ട്ടു​ന​ൽ​കാ​ൻ സ​ര​സ്വ​തി അ​മ്മ ത​യാ​റാ​ണ്. പ​ക്ഷേ, സ്മാ​ര​ക നി​ധി ട്ര​സ്റ്റ് ഒ​രു​ക്ക​മ​ല്ല. എ​ന്നാ​ലും, നി​ര​വ​ധി പ​ദ്ധ​തി​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം എ​ന്ന നി​ല​യി​ൽ ഇ​ത് വി​ട്ടു​കി​ട്ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് നു​ഹ്മാ​ൻ.

ഭൂ​മി ല​ഭി​ച്ചാ​ൽ ബ​ഡ്സ് സ്കൂ​ൾ നി​ർ​മി​ക്കും

ക​രു​വാ​ര​കു​ണ്ട്: ഖാ​ദി നൂ​ൽ​നൂ​ൽ​പ് കേ​ന്ദ്രം നി​ൽ​ക്കു​ന്ന സ്ഥ​ലം വി​ട്ടു​കി​ട്ടി​യാ​ൽ ബ​ഡ്സ് സ്കൂ​ൾ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​യാ​ർ. ഭ​വ​നം​പ​റ​മ്പി​ലെ താ​ൽ​ക്കാ​ലി​ക കെ​ട്ടി​ട​ത്തി​ൽ അ​സൗ​ക​ര്യ​ങ്ങ​ളു​ടെ ന​ടു​വി​ലാ​ണ് സ്കൂ​ളു​ള്ള​ത്. ഗാ​ന്ധി സ്മാ​ര​ക നി​ധി പൂ​ർ​ണ​മാ​യും സ്ഥ​ലം വി​ട്ടു​ന​ൽ​കി​ല്ലെ​ങ്കി​ൽ, 30 വ​ർ​ഷ​ത്തേ​ക്കെ​ങ്കി​ലും ലീ​സി​ന് ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. എ​ങ്കി​ൽ, പ​ഞ്ചാ​യ​ത്തി​ന് ഫ​ണ്ട് വെ​ക്കാ​ൻ ക​ഴി​യും. ഉ​ട​മ​യാ​യ സ​ര​സ്വ​തി അ​മ്മ​ക്ക് ഒ​രു നി​ബ​ന്ധ​ന​യേ​യു​ള്ളൂ, കേ​ന്ദ്ര​ത്തി​ന് അ​കാ​ല​ത്തി​ൽ മ​രി​ച്ച മ​ക​ന്റെ പേ​ര് ന​ൽ​ക​ണം. ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി, ഡ​യാ​ലി​സി​സ് സെ​ന്റ​ർ തു​ട​ങ്ങി സ്ഥ​ലം ആ​വ​ശ്യ​മു​ള്ള വേ​റെ പ​ദ്ധ​തി​ക​ളും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ മു​ന്നി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kadumudi KhadiSpinning Centre
News Summary - 30 years dead; Kadumudi Khadi Spinning Centre
Next Story