ജനകീയാരോഗ്യ കേന്ദ്രം പ്രവൃത്തി ആരംഭിക്കാതെ 30 കേന്ദ്രങ്ങൾ
text_fieldsമലപ്പുറം: ജില്ലയിൽ നവീകരണത്തിനായി തെരഞ്ഞെടുത്ത 147 ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ഇതുവരെ പ്രവൃത്തികൾ പൂർത്തിയായത് 49 കേന്ദ്രങ്ങൾ മാത്രം. ആരോഗ്യ വകുപ്പ് പുറത്തുവിട്ട സെപ്റ്റംബർ 30 വരെയുള്ള കണക്ക് പ്രകാരമാണിത്. 30 കേന്ദ്രങ്ങൾ ഇനിയും പ്രവൃത്തി ആരംഭിച്ചിട്ടില്ല. 53 കേന്ദ്രങ്ങളിൽ ഉപയോഗ ശൂന്യമായ കെട്ടിടമാണ്. ഏഴ് കേന്ദ്രങ്ങളുടെ പ്രവൃത്തിയാണ് പുരോഗമന പാതയിലുള്ളത്. എട്ട് കേന്ദ്രങ്ങൾക്ക് സ്ഥലമില്ലാത്തതിനാൽ പ്രവൃത്തി ആരംഭിക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ട്.
2021-‘22 മുതൽ ഓരോ കേന്ദ്രങ്ങൾക്കും ഏഴ് ലക്ഷം വീതമാണ് വകയിരുത്തിയിട്ടുള്ളത്. പുകയൂർ, പുതിയത്തുപുരായ, കോക്കൂർ, പുളളിലങ്ങാടി, ഏറാന്തോട്, ആതവനാട്, പറപ്പൂർ, മച്ചിങ്ങപ്പാറ, ചുങ്കത്തറ, വെള്ളിയഞ്ചേരി, ചെറുശ്ശോല, കീഴുപറമ്പ്, മുസ്‍ലിയാരങ്ങാടി, കരിങ്ങാപ്പടി, സൗത്ത് കൂട്ടായി, കോരാട്, നന്നംമുക്ക്, പള്ളിക്കര, പുറത്തൂർ, പുതുപ്പള്ളി, മീനടത്തൂർ, എടക്കുളം, വൈരംകോട്, തെക്കുംപുറം, താഴെചിന, ഊരകം കരിമ്പിരി, കോതമുക്ക്, പുഴക്കര, വെട്ടം ചീർപ്പ്,
കുറ്റിയിൽ എന്നിവിടങ്ങളിലാണ് ഇനിയും പ്രവൃത്തി ആരംഭിക്കാതെ കിടക്കുന്നത്. തിരൂർക്കാട്, ചമ്രക്കാട്ടൂർ, ഉഗ്രപുരം, ചീക്കോട്, കളക്കാട്ടുചാലി, ചുടലപ്പാറ, ചേവായൂർ, മഞ്ഞപ്പെട്ടി, രാമൻകുത്ത്, പെരുംപറമ്പ്, തുയ്യം, പുളിയക്കോട്, പുതുപ്പറമ്പ്, പത്തപ്പിരിയം, ഏളാട്, മങ്കേരി, മേച്ചേരിപ്പറമ്പ്, കാടഞ്ചേരി, ആമപ്പൊയിൽ, പുൽവെട്ട, ഇളയൂർ, നെന്മിനി, തുറക്കൽ, കാവതികുളം, പാങ്ങ്, കുഴിമണ്ണ, പുളിയക്കോട്, വടക്കാങ്ങര, കൂട്ടിൽ, വെള്ളില, പുറങ്ങ്, എടയാറ്റൂർ, അരിമ്പ്ര, മുതുപറമ്പ്, തമ്പാനങ്ങാടി, കൊട്ടന്തല, പറപ്പൂർ പാറയിൽ, കോട്ടത്തറ, അയനിക്കോട്, തൃപ്പനച്ചി, കടകശ്ശേരി,
പുത്തൂർ, ആലുങ്ങൽ, കോഴിപ്പറമ്പ്, കാർത്തല, കോട്ട, മുതൂർ, കണ്ണത്തുംപാറ, വെട്ടത്തൂർ, മരുത എന്നിവിടങ്ങളിൽ ഉപയോഗ ശൂന്യമായ കെട്ടിടങ്ങളാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. പാറടി, വള്ളിക്കാപ്പറ്റ, വെങ്ങാട്, മറ്റത്തൂർ, ഒതുക്കുങ്ങൽ, അമ്പലമാട്, മയ്യേഴിച്ചിറ, നീരാള എന്നിവിടങ്ങളിലാണ് കേന്ദ്രത്തിന് സ്ഥല ലഭ്യത കുറവുള്ളത്. കണ്ണൻവെട്ടിക്കാവ്, വടക്കുംപുറം, ചാഴിയോട്, കുന്നത്തുപറമ്പ്, പാറക്കടവ്, മാലാപ്പറമ്പ്, മുക്കിലപ്പീടിക എന്നിവിടങ്ങളിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

