Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right30 ലക്ഷം രൂപയുടെ...

30 ലക്ഷം രൂപയുടെ സ്​കോളർഷിപ്പുമായി കലാം ട്രസ്റ്റ്​

text_fields
bookmark_border
മലപ്പുറം: ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി 75 വിദ്യാർഥികൾക്ക്​ 30 ലക്ഷം രൂപയുടെ വിദ്യാഭ്യാസ സ്കോളർഷിപ്പുമായി തിരൂർ എ.പി.ജെ അബ്ദുൽ കലാം ട്രസ്റ്റ്​. പ്ലസ് ടുവിന് ഉയർന്ന മാർക്ക് വാങ്ങിയ ജില്ലയിലെ അശരണരായ 75 വിദ്യാർഥികൾക്ക് എൻജിനീയറിങ്​ പഠനത്തിന്​ 50 മുതൽ 100 ശതമാനം വരെയാണ്​ സ്കോളർഷിപ്​ നൽകുകയെന്ന്​ ട്രസ്റ്റ്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, പ്രകൃതി ദുരന്തങ്ങൾ മൂലമോ മറ്റോ കഷ്ടതകൾ അനുഭവിക്കുന്നവർ, മാതാപിതാക്കൾ നഷ്ടപ്പെട്ട വിദ്യാർഥികൾ എന്നിവർക്ക്​ അപേക്ഷിക്കാം. ആഗസ്റ്റ്​ 12നകം apjtirur@gmail.com എന്ന ഇ-മെയിലിലോ തിരൂർ പൂങ്ങോട്ടുകുളം ദാറുസ്സലാം മാളിലെ എ.പി.ജെ ട്രസ്റ്റ് ഓഫിസിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. അപേക്ഷിച്ചവർക്ക്​​ തിരൂർ ടൗൺ ഹാൾ പരിസരത്ത് ശനിയാഴ്ച രാവിലെ 10ന്​ അഭിമുഖം ഉണ്ടാകും. തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക അന്ന്​ വൈകീട്ട് അഞ്ചിന് തിരൂർ ടൗൺ ഹാളിൽ നടക്കുന്ന ട്രസ്റ്റിന്‍റെ വാർഷിക ചടങ്ങിൽ പ്രഖ്യാപിക്കും. വാർഷികാഘോഷം മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്​ഘാടനം ചെയ്യും. ട്രസ്റ്റിന്​ കീഴിൽ ഒരേക്കർ സ്ഥലത്ത്​ നിർമിക്കുന്ന വീടുകളിൽ നിർമാണം പൂർത്തിയായ വീടിന്‍റെ താക്കോൽ കൈമാറ്റവും ചടങ്ങിൽ നടക്കും. രാവിലെ 11ന്​ സംരംഭകത്വ സെമിനാർ ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റ്​ എം.കെ. റഫീഖ ഉദ്​ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം വർക്കിങ്​ ചെയർമാൻ അഡ്വ. പി. നസ്​റുല്ല, ജനറൽ കൺവീനർ ഫിറോസ്​ നാലകത്ത്​, സി.എം.ടി. മഷ്​ഹൂദ്​, കെ.പി.ഒ. റഹ്മത്തുല്ല, കെ.കെ. റസാഖ്​ ഹാജി, ഡോ. അബ്ദുൽ ജബ്ബാർ അഹമ്മദ്​ തുടങ്ങിയവർ സംബന്ധിച്ചു. സ്കോളർഷിപ്​ വിവരങ്ങൾക്ക്​: 9605494444.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story