2.755 കിലോ കഞ്ചാവ് പിടികൂടി
text_fieldsബാപ്പ
പണ്ടിറ്റ്
മലപ്പുറം: ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് അന്തർസംസ്ഥാന തൊഴിലാളിയിൽനിന്ന് 2.755 കിലോ കഞ്ചാവ് പിടികൂടി. പശ്ചിമബംഗാൾ പർബസ്ഥാലി ജമാൽ പൂർ സ്വദേശി ബാപ്പ പണ്ടിറ്റാണ് പിടിയിലായത്. ഒതുക്കുങ്ങൽ കൊളത്തുപറമ്പിലെ ക്വാർട്ടേഴ്സിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. കോട്ടക്കലിലും പരിസരങ്ങളിലും ചില്ലറ വിൽപനക്കായി കഞ്ചാവ് വാടക ക്വാർട്ടേഴ്സിൽ സൂക്ഷിച്ചുവരികയായിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരിശോധനക്ക് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.ആർ. സജികുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എൻ. അബ്ദുൽ വഹാബ് തുടങ്ങിയവർ നേതൃത്വം നൽകി.

