Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 1:35 AM IST Updated On
date_range 6 July 2020 1:35 AM IST25 പേര്‍ക്ക് കൂടി രോഗബാധ
text_fieldsbookmark_border
ഏഴു ഡി.എസ്.സി ജീവനക്കാർക്ക് കൂടി വൈറസ് ബാധ റിപ്പോർട്ട് ചെയ്തു കണ്ണൂർ: ജില്ലയിലെ കോവിഡ് വ്യാപനം സങ്കീർണമായി തുടരുന്നു. 25 പേര്‍ക്ക് കൂടി ഞായറാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചു. കണ്ണൂർ കൺഡോവ്മൻെറ് ഏരിയയിലെ ഡി.എസ്.സി (ഡിഫൻസ് സെക്യൂരിറ്റി കോർപ്സ്) ക്യാമ്പിലെ കോവിഡ് ഭീതി മാറ്റമില്ലാതെ തുടരുന്നു. ഏഴു ഡി.എസ്.സി ജീവനക്കാർക്ക് കൂടി വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. രണ്ട് ദിവസത്തിനിടെ 19 പേർക്കാണ് ഡി.എസ്.സി കാമ്പിൽ കോവിഡ് ബാധിച്ചത്. ഞായറാഴ്ച വൈറസ് സ്ഥിരീകരിച്ചവരിൽ രണ്ടു പേര്‍ സി.ഐ.എസ്.എഫുകാരുമാണ്. ഇതോടെ രോഗബാധിതരായ സി.ഐ.എസ്.എഫുകാരുടെ എണ്ണം 68 ആയി. കണ്ണൂര്‍ ഡി.എസ്.സി സൻെററിലെ പശ്ചിമ ബംഗാളില്‍ നിന്നുള്ള മൂന്നു പേര്‍ക്കും ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ടു പേര്‍ക്കും ഒഡിഷ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഒരാള്‍ക്കു വീതവുമാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. സി.ഐ.എസ്.എഫുകാരില്‍ നിന്ന് രാജസ്ഥാന്‍, മഹാരാഷ്ട്ര സ്വദേശികളായ രണ്ടാളും പുതുതായി രോഗബാധിതരായി. കോവിഡ് ബാധിതരിൽ എട്ടുപേര്‍ വീതം വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചുപേര്‍ ഞായറാഴ്ച രോഗമുക്തരായി. കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 18ന് ദുബൈയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി 35കാരന്‍, 23ന് ഷാര്‍ജയില്‍ നിന്നുള്ള ജി9 699 വിമാനത്തിലെത്തിയ ആന്തൂര്‍ സ്വദേശി 50കാരന്‍, 30ന് മസ്‌കത്തില്‍ നിന്നുള്ള ഐ.എക്‌സ് 1714 വിമാനത്തിലെത്തിയ പടിയൂര്‍ സ്വദേശി 61കാരി, ജൂലൈ രണ്ടിന് കുവൈത്തില്‍ നിന്നുള്ള ജി.ബി 7227 വിമാനത്തിലെത്തിയ പെരളശ്ശേരി സ്വദേശി 65കാരന്‍, നെുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ 14ന് ദമാമില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലെത്തിയ മട്ടന്നൂര്‍ സ്വദേശി 32കാരന്‍, 20ന് സൗദി അറേബ്യയില്‍ നിന്നെത്തിയ മാലൂര്‍ സ്വദേശി 43കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂലൈ ഒന്നിന് റിയാദില്‍ നിന്നുള്ള എക്‌സ്.വൈ 345 വിമാനത്തിലെത്തിയ പാപ്പിനിശ്ശേരി സ്വദേശി 55കാരന്‍, സൗദി അറേബ്യയില്‍ നിന്നെത്തിയ പിണറായി സ്വദേശി 60കാരി എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍. ബംഗളൂരുവില്‍ നിന്ന് ജൂണ്‍ 18നെത്തിയ കതിരൂര്‍ സ്വദേശി 37കാരന്‍, ജൂണ്‍ 24നെത്തിയ മാലൂര്‍ സ്വദേശി 23കാരി, ജൂണ്‍ 27നെത്തിയ ചൊക്ലി സ്വദേശി 47കാരന്‍, ജൂണ്‍ 28നെത്തിയ കുന്നോത്തുപറമ്പ് സ്വദേശി 50കാരന്‍, ജൂലൈ രണ്ടിനെത്തിയ പിണറായി സ്വദേശി 30കാരന്‍, ചെന്നൈയില്‍ നിന്ന് ജൂണ്‍ 20ന് എത്തിയ കോട്ടയം മലബാര്‍ സ്വദേശികളായ 33കാരി, എട്ട് വയസ്സുകാരന്‍, അന്നേ ദിവസം കോയമ്പത്തൂരില്‍ നിന്ന് എത്തിയ മാലൂര്‍ സ്വദേശി 56കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവര്‍. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 585 ആയി. ഇവരില്‍ 328 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഉളിക്കല്‍ സ്വദേശി 33കാരന്‍, തലശ്ശേരി സ്വദേശി 62കാരന്‍, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുണ്ടേരി സ്വദേശി 54കാരന്‍, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചപ്പാരക്കടവ് സ്വദേശികളായ 37കാരന്‍, 41കാരന്‍ എന്നിവരാണ് രോഗം ഭേദമായി വീട്ടിലേക്കു മടങ്ങിയത്. നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 23,940 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 60 പേരും കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ 24 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മൻെറ് സൻെററില്‍ 278 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 42 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 15 പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മൻെറ് സൻെററില്‍ മൂന്നു പേരും വീടുകളില്‍ 23,518 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 16,327 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 15,855 എണ്ണത്തിൻെറ ഫലം വന്നു. ഇതില്‍ 14,856 എണ്ണം നെഗറ്റിവാണ്. 472 എണ്ണത്തിൻെറ ഫലം ലഭിക്കാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story