Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right1921 ശതാബ്ദി : 100...

1921 ശതാബ്ദി : 100 ലഘുഭാഷണ പരമ്പര തുടങ്ങി

text_fields
bookmark_border
must 1921 ശതാബ്​ദി: നൂറ്​ ലഘുഭാഷണ പരമ്പര തുടങ്ങി കൊണ്ടോട്ടി: 1921ലെ മലബാർ സമരശതാബ്​ദി ആചരണത്തി‍‍ൻെറ ഭാഗമായി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി സംഘടിപ്പിക്കുന്ന 100 ലഘുഭാഷണ പരമ്പര ആരംഭിച്ചു. 'മലബാർ സമരവും കമ്യൂണിസ്​റ്റ്​ ഇൻറർനാഷനലും' വിഷയത്തിൽ ഡോ. ഹുസൈൻ രണ്ടത്താണിയും 'മലബാർ സമരം കമ്പളത്ത് ഗോവിന്ദൻ നായരുടെ പാട്ടിൽ' വിഷയത്തിൽ ടി.കെ. ഹംസയും പ്രഭാഷണം നടത്തി. കമ്പളത്ത് ഗോവിന്ദൻ നായർ രചിച്ച ഏറനാടിൻ ധീരമക്കൾ എന്ന ഗാനം സ്വാതി ബാലകൃഷ്ണൻ ആലപിച്ചു. മലബാർ സമരത്തി‍ൻെറ പാട്ടു മുദ്രകൾ ഫൈസൽ എളേറ്റിൽ അവതരിപ്പിച്ചു. അക്കാദമിയുടെ യൂട്യൂബ് ചാനൽ vaidyartv യിൽ ആഗസ്​റ്റ്​ 20വരെ ലഘുഭാഷണ പരമ്പര തുടരും. സെക്രട്ടറി റസാഖ് പയമ്പറോട്ട് അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story