Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊടികുത്തി മലയിൽ ഉദയം കാണാനെത്തിയത് 1427 പേർ

text_fields
bookmark_border
ആദ്യദിന ടിക്കറ്റ് വരുമാനം 70,525 രൂപ
കൊടികുത്തി മലയിൽ ഉദയം കാണാനെത്തിയത് 1427 പേർ
cancel
camera_alt

കൊ​ടി​കു​ത്തി​മ​ല​യി​ൽ സൂ​ര്യോ​ദ​യം കാ​ണാ​നെ​ത്തി​യ​വ​ർ

പെരിന്തൽമണ്ണ: കൊടികുത്തിമലയിൽ സൂര്യോദയം കാണാനും പ്രകൃതിഭംഗി ആസ്വദിക്കാനുമായി പുതിയ ക്രമീകരണം വരുത്തിയതോടെ സഞ്ചാരികളുടെ എണ്ണം കൂടി. ഞായറാഴ്ച പുലർച്ചെ മുതൽ തന്നെ വിവിധ പ്രദേശങ്ങളിൽനിന്നായി കുടുംബങ്ങളും യുവാക്കളും പ്രകൃതിസ്‌നേഹികളും ഉൾപ്പെടെ നിരവധിപേരാണ്ഒഴുകിയെത്തിയത്.

മനോഹരമായ സൂര്യോദയക്കാഴ്ചയും കോടമഞ്ഞും തണുത്ത കാലാവസ്ഥയും പച്ചപ്പാർന്ന മലനിരകളുമാണ് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്. പുലർച്ചെയെത്തിയവർ മലമുകളിലെ വ്യൂ പോയന്റുകളിൽ സ്ഥാനം പിടിച്ച് ഉദയസൂര്യന്റെ മനോഹര ദൃശ്യങ്ങൾ ആസ്വദിച്ചു.

ഒക്ടോബർ നാലിന് ലഭിച്ച ടിക്കറ്റ് വിൽപന കണക്കുകൾ പ്രകാരം 1,370 മുതിർന്നവരും 57 കുട്ടികളും ഉൾപ്പെടെ 1,427 പേരാണ് കൊടികുത്തിമല സന്ദർശിച്ചത്. കൂടാതെ മൂന്ന് സ്റ്റിൽ കാമറകൾക്കുള്ള ടിക്കറ്റും ലഭിച്ചു. ആകെ 70,525 രൂപയുടെ ടിക്കറ്റ് വരുമാനമാണ് ലഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 1427 people came to watch the sunrise at Kodikuthi Hill
Next Story