ചന്തക്കുന്ന് മാർക്കറ്റിൽ നിന്ന് ഉപയോഗയോഗ്യമല്ലാത്ത 13 കിലോ മത്സ്യം പിടിച്ചെടുത്തു
text_fieldsഭക്ഷ്യസുരക്ഷ വകുപ്പ് ചന്തക്കുന്ന് മത്സ്യമാർക്കറ്റിൽ
പരിശോധന നടത്തുന്നു
നിലമ്പൂർ: നിലമ്പൂർ, ചന്തക്കുന്ന് എന്നിവിടങ്ങളിലെ ഹോട്ടലുകൾ, തട്ടുകടകൾ, മത്സ്യമാർക്കറ്റുകൾ എന്നിവ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ഉപയോഗയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ചന്തക്കുന്ന് മാർക്കറ്റിലെ രണ്ട് കടകളിൽനിന്ന് 13 കിലോ ഉപയോഗശൂന്യമായ മത്സ്യമാണ് പിടിച്ചെടുത്തത്. ഓപറേഷൻ മത്സ്യയുടെ ഭാഗമായാണ് വിപണനശാലകളിൽ പരിശോധന നടത്തുന്നത്.
മൊബൈൽ ലാബിന്റെ സഹായത്തോടെയാണ് പരിശോധന. ട്രോളിങ് നിരോധനത്തെത്തുടർന്ന് മത്സ്യലഭ്യത വളരെ കുറഞ്ഞിരുന്നു. കൃത്യമായ അളവിൽ ഐസ് ഇടാതെയും മത്സ്യം സൂക്ഷിക്കുന്നുണ്ട്. വിവിധ ഭക്ഷണശാലകളിൽ ഉപയോഗിച്ച എണ്ണയും പരിശോധനക്കെടുത്തു.
നിലമ്പൂർ ഭക്ഷ്യസുരക്ഷ ഓഫിസർ കെ.ടി. അനീസ് റഹ്മാൻ, ഭക്ഷ്യസുരക്ഷ വകുപ്പ് ജീവനക്കാരി പി. പ്രജുൽ, മൊബൈൽ ലാബ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. വരുംദിവസങ്ങളിലും ജില്ലയിൽ കർശന പരിശോധന തുടരുമെന്ന് ജില്ല ഭക്ഷ്യസുരക്ഷ അസി. കമീഷണർ പി. ബൈജു ജോസഫ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

