Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎ​ന്റെ സം​രം​ഭം...

എ​ന്റെ സം​രം​ഭം നാ​ടി​ന് അ​ഭി​മാ​നം

text_fields
bookmark_border
Recruitment
cancel

പൊ​ന്നാ​നി: സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്റെ ‘എ​ന്റെ സം​രം​ഭം നാ​ടി​ന് അ​ഭി​മാ​നം’ പ​ദ്ധ​തി പൊ​ന്നാ​നി താ​ലൂ​ക്കി​ൽ മി​ക​ച്ച രീ​തി​യി​ല്‍ പു​രോ​ഗ​മി​ക്കു​ന്നു. ഒ​രു വ​ര്‍ഷം ഒ​രു ല​ക്ഷം സം​രം​ഭ​ങ്ങ​ള്‍ സം​സ്ഥാ​ന​ത്ത് ആ​രം​ഭി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പൊ​ന്നാ​നി താ​ലൂ​ക്ക് പ​രി​ധി​യി​ലെ ഒ​മ്പ​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഒ​രു മു​നി​സി​പ്പാ​ലി​റ്റി​യി​ലു​മാ​യി ആ​രം​ഭി​ച്ച​ത് 1,236 സം​ര​ഭ​ങ്ങ​ൾ.

ഇ​തു​വ​ഴി 2,886 തൊ​ഴി​ല​വ​സ​ര​ങ്ങ​ളാ​ണ് സൃ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. മാ​ർ​ച്ച് 31 വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്.

ഭ​ക്ഷ്യ​സം​സ്‌​ക​ര​ണം, വ​സ്ത്ര​നി​ര്‍മാ​ണം, ഐ​സ് പ്ലാ​ന്റ്, ക​ര​കൗ​ശ​ല ഉ​ല്‍പ​ന്ന​ങ്ങ​ള്‍, ലെ​ത​ർ ഉ​ൽ​പ​ന്ന​ങ്ങ​ൾ, പേ​പ്പ​ർ ഉ​ൽ​പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി​യ വ്യ​വ​സാ​യ​ങ്ങ​ളും, ടൂ​റി​സം, ഡി.​ടി.​പി ഓ​ണ്‍ലൈ​ന്‍ സ​ര്‍വി​സ് സെ​ന്റ​റു​ക​ള്‍, ബ്യൂ​ട്ടി പാ​ര്‍ല​റു​ക​ള്‍, ഓ​ട്ടോ മൊ​ബൈ​ല്‍ വ​ര്‍ക്ക്‌​ഷോ​പ്പു​ക​ള്‍, ഇ​ല​ക്ട്രോ​ണി​ക് പ്രൊ​ഡ​ക്ട്സ്, മെ​ഡി​ക്ക​ൽ ലാ​ബ്, മെ​ഡി​ക്ക​ൽ എ​ക്വി​പ്മെ​ന്റ്‌​സ് നി​ർ​മാ​ണം, ജിം ​ആ​ൻ​ഡ് യോ​ഗ പാ​ർ​ല​റു​ക​ൾ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യാ​ണ് 1,236 സം​രം​ഭ​ങ്ങ​ളാ​ണ് താ​ലൂ​ക്കി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച​ത്.

വ​ട്ടം​കു​ളം -174, എ​ട​പ്പാ​ൾ -107, ത​വ​നൂ​ർ -125, കാ​ല​ടി -82 ഉ​ൾ​പ്പെ​ടെ പൊ​ന്നാ​നി ബ്ലോ​ക്കി​ൽ 488, ന​ന്നം​മു​ക്ക് -106, ആ​ലം​കോ​ട് -115, വെ​ളി​യം​കോ​ട് -105, പെ​രു​മ്പ​ട​പ്പ് -90, മാ​റ​ഞ്ചേ​രി -106 എ​ന്നി​ങ്ങ​നെ പെ​രു​മ്പ​ട​പ്പ് ബ്ലോ​ക്ക് പ​രി​ധി​യി​ല്‍ 522, പൊ​ന്നാ​നി ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ 226 സം​രം​ഭ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ആ​രം​ഭി​ച്ച​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​രം​ഭ​ക​ര്‍ക്കാ​യി പ്ര​ത്യേ​ക ട്രെ​യി​നി​ങ്ങും ശി​ല്‍പ​ശാ​ല​ക​ളും ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ളും ജി​ല്ല വ്യ​വ​സാ​യ വ​കു​പ്പി​ന്റെ​യും പൊ​ന്നാ​നി താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫി​സി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ ഉ​റ​പ്പ് ന​ല്‍കു​ന്നു. കൂ​ടാ​തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ശി​ല്‍പ​ശാ​ല ഏ​കോ​പി​പ്പി​ക്കാ​നും സ​ബ്സി​ഡി, വാ​യ്പ മ​റ്റ് സേ​വ​ന​ങ്ങ​ള്‍ എ​ന്നി​വ​യെ സം​ബ​ന്ധി​ച്ച് സം​രം​ഭ​ക​രെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നു​മാ​യി 12 ഇ​ന്റേ​ണു​ക​ളെ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​യി​ലു​മാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്. താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സ​റു​ടെ മേ​ല്‍നോ​ട്ട​ത്തി​ലാ​ണ് ഇ​വ​രു​ടെ പ്ര​വ​ര്‍ത്ത​നം.

സം​രം​ഭ​ക​ര്‍ക്ക് സ​ഹാ​യം ഉ​റ​പ്പാ​ക്കാ​ന്‍ അ​ത​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ഹെ​ല്‍പ്പ് ഡെ​സ്‌​കും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള വി​വി​ധ സ​ഹാ​യ പ​ദ്ധ​തി​ക​ളും സം​രം​ഭ​ക​ർ​ക്കാ​യി ന​ൽ​കി വ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EmploymentPonnani taluk1236 enterprises
News Summary - 1,236 enterprises in Ponnani taluk; Employment for 2,886 people
Next Story