Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right12 വാര്‍ഡുകള്‍ കൂടി...

12 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ൻമെൻറ് സോണിൽ

text_fields
bookmark_border
12 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ൻമൻെറ് സോണിൽ കണ്ണൂർ: ജില്ലയിലെ 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയ്​ൻമൻെറ് സോണുകളായി കലക്​ടര്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ കോര്‍പറേഷനിലെ 14ാം ഡിവിഷന്‍, മാലൂര്‍ - ഒന്നാംവാർഡ്​, പടിയൂര്‍ കല്ല്യാട് -13, ചൊക്ലി- നാല്​, 12, തളിപ്പറമ്പ്​ - 11, മുഴപ്പിലങ്ങാട് -ഒമ്പത്​, ചെമ്പിലോട് -14, പേരാവൂര്‍ -16, ന്യൂ മാഹി -ഏഴ്​, ചിറ്റാരിപ്പറമ്പ്​ -ഏഴ്​, കോളയാട് -11 എന്നീ വാര്‍ഡുകളാണ്​ പുതുതായി ഹോട്സ്​പോട്ടുകളായത്​. ഡി.എസ്‌.സി ക​േൻറാൺ​മൻെറ്​ പ്രദേശം ചൊവ്വാഴ്​ച മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ കണ്ടെയ്​ൻമൻെറ് സോണായി തുടരും. ഇവിടെ അവശ്യ സാധനങ്ങളുടെ വിതരണത്തിന് ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടി കോര്‍പറേഷന്‍ സെക്രട്ടറി, കണ്ണൂര്‍ ഡിവൈ.എസ്​.പി എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കണം. കോവിഡ് മാര്‍ഗനിർദേശങ്ങള്‍ ലംഘിച്ച് കൂടുതല്‍ യാത്രക്കാരെ കയറ്റി ജില്ലയിലെ സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്തുന്നില്ലെന്ന് ജില്ല പൊലീസ് മേധാവി, ആര്‍.ടി.ഒ എന്നിവര്‍ ഉറപ്പുവരുത്തണമെന്നും കലക്​ടര്‍ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story