Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2020 5:28 AM IST Updated On
date_range 6 Aug 2020 9:44 AM ISTകാറ്റ്, മഴ: വ്യാപക നാശം
text_fieldsbookmark_border
മലപ്പുറം: ബുധനാഴ്ച പുലർച്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും പരക്കെ നാശം. മരങ്ങളും കൊമ്പുകളും നിരവധി വീടുകൾ ഭാഗികമായി തകർന്നു. കൃഷി നാശവും വ്യാപകമാണ്. മരം വീണ് റോഡുകളിൽ ഗതാഗതം സ്തംഭിച്ചു. അഗ്നിരക്ഷ സേന എത്തിയാണ് പുനഃസ്ഥാപിച്ചത്. കാറ്റിനെ തുടർന്ന് പലയിടങ്ങളിലും രാത്രി വൈദ്യുതി പോയി. ഇത് പുനഃസ്ഥാപിക്കുന്ന പ്രവൃത്തിലായിരുന്നു ബുധനാഴ്ച പകൽ മുഴുവൻ കെ.എസ്.ഇ.ബി ജീവനക്കാർ. കടലുണ്ടിപ്പുഴയിൽ ജല നിരപ്പുയർന്നത് പ്രളയ ഭീഷണിയുമുയർത്തിയിട്ടുണ്ട്. മഴ തുടർന്നാൽ താഴ്ന്ന പ്രദേശങ്ങളുൾപ്പെടെ വെള്ളത്തിനടിയിലാവും. ബുധനാഴ്ച പുലർച്ച 12നും രാവിലെ ഒമ്പതിനും ഇടയിലായിരുന്നു അപകടങ്ങൾ. മച്ചിങ്ങൽ ബൈപാസ് റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മേൽമുറിയിൽ വീടിന് മുകളിലേക്ക് െതങ്ങ് വീണ് നാശനഷ്ടം സംഭവിച്ചു. കള്ളാടിമുക്ക് സ്വദേശി ഹഫ്സലിൻെറ വീടിന് മുകളിലാണ് മരം വീണത്. ചട്ടിപ്പറമ്പ് കാച്ചനക്കാട് റോഡിൽ മരം വീണ് ഗതാഗതം സ്തംഭിച്ചു. ഇവിടെ വൈദ്യുതി ലൈനിൽ മരം തൂങ്ങി കിടക്കുകയായിരുന്നു. അറവങ്കരയിലും വീടിന് മുകളിൽ മരം വീണ് നാശമുണ്ടായി. നെറ്റിക്കാട്ടിൽ അൻവർ സാദിഖിൻെറ വീട്ടിലേക്കാണ് മരം വീണത്. മലപ്പുറം അഗ്നിരക്ഷ സേനയിലെ സ്റ്റേഷൻ ഒാഫിസർ സുഗുണൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഒാഫിസർ വിജയകുമാർ, ഫയർമാൻമാരായ ഹബീബ്, നിഷാദ്, വിജീഷ്, മനോജ്, ഹോംഗാർഡ് സുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. മങ്കട പള്ളിപ്പുറം പൊറ്റേങ്ങൽ അൻസാറിൻെറ വീടിൻെറ മേൽക്കൂരയും ഭാഗികമായി തകർന്നു. വീടിനോട് ചേർന്നുളള തേക്കാണ് മേൽക്കൂരയിലേക്ക് വീണത്. ഒാടുകളും മേൽക്കൂരയും തകർന്നു. കൂട്ടിലങ്ങാടി വില്ലേജ് ഒാഫിസർ രവീന്ദ്രൻ, സ്പെഷൽ വില്ലേജ് ഒാഫിസർ ഷിബുമോൻ എന്നിവർ സ്ഥലം സന്ദർശിച്ചു. പടിഞ്ഞാറ്റുംമുറി വാളക്കുണ്ടിൽ സീനത്തിൻെറ വീടിൻെറ മുകളിലേക്കും മരം വീണ് നാശനഷ്ടമുണ്ടായി. സ്ഥലം പിന്നീട് വില്ലേജ് ഒാഫിസർ ഉൾപ്പെടെയുള്ളവർ സന്ദർശിച്ചു. ഫോേട്ടാ: mmma2, ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു മലപ്പുറം: കോഡൂര്‍ വടക്കേമണ്ണ കോഴിപ്പുറത്ത് ഷാനവാസിൻെറ വീട്ടില്‍ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിൻെറ ഹോസ് പൈപ്പ് ഊരി തീപിടിത്തം. ബുധനാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് സംഭവം. െറഗുലേറ്ററിലേക്കും സ്റ്റൗവിലേക്കും തീപടര്‍ന്നതോടെ വീട്ടുകാര്‍ ഇടപ്പെട്ട് സിലിണ്ടര്‍ വീടിന് പുറത്ത് എത്തിച്ചു. അപകടമൊഴിവാക്കാനായി വീട്ടുകാർ പിന്നീട് മലപ്പുറം യൂനിറ്റ് അഗ്നിരക്ഷാ സേനയുടെ സഹായം തേടി. യൂനിറ്റ് സ്ഥലത്ത് എത്തിയപ്പോഴേക്കും വീട്ടുകാര്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കിയിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാ സേന സിലിന്ഡറിൻെറ സുരക്ഷ ഉറപ്പ് വരുത്തിയാണ് മടങ്ങിയത്. സിലിണ്ടർ ഹോസ് പൈപ്പ് കൃത്യമായി ഘടിപ്പിക്കാത്തതാണ് അപകടത്തിന് കാരണമായത്. സീനിയര്‍ ഫയര്‍ ഓഫിസര്‍ ശിവശങ്കരന്‍, ഫയര്‍മാന്‍മാരായ ജാബിര്‍, നിഷാദ്, വിമല്‍ കുമാര്‍, ഹോം ഗാര്‍ഡുമാരായ ബാലചന്ദ്രന്‍, വേണു എന്നിവർ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
