Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാണ്ടിക്കാട്​​...

പാണ്ടിക്കാട്​​ ചന്തപ്പുര യുദ്ധത്തിന്​ 99 വർഷം തികയുന്നു

text_fields
bookmark_border
പാണ്ടിക്കാട്​​ ചന്തപ്പുര യുദ്ധത്തിന്​ 99 വർഷം തികയുന്നു
cancel

പാണ്ടിക്കാട്​: സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഇതിഹാസ ​േപാരാട്ടങ്ങളിലൊന്നായിരുന്നു, പാണ്ടിക്കാടി​ൻെറ മണ്ണിൽ​ ചുടുനിണമൊഴുകിയ​ ചന്തപ്പുര യുദ്ധം. 250 ലേറെ പോരാളികളുടെ ജീവനെടുത്ത ശേഷം മൃതദേഹങ്ങൾ കൂട്ടിയിട്ട്​ കത്തിച്ച ബ്രിട്ടീഷ്​ പട്ടാളത്തി​ൻെറ ക്രൂരത​​​യുടെ കഥയാണത്​. മലബാറിൽ രൂപംകൊണ്ട ഖിലാഫത്ത്​ പ്രസ്​ഥാനത്തി​ന്​ ഏറെ സ്വാധീനമുണ്ടായിരുന്ന സ്​ഥലമാണ്​ പാണ്ടിക്കാട്​​​.



വാരിയൻകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയും ചെ​മ്പ്രശ്ശേരി തങ്ങളും പിറന്നുവീണ നാട്​. പുക്കുന്നുമ്മൽ ആലിഹാജി, പാണ്ടിയാട്​ നാരായണൻ നമ്പീശൻ, ഉണ്ണിക്കൃഷ്​ണൻ നമ്പീശൻ, പയ്യനാടൻ മോയിൻ, ആക്കപ്പറമ്പൻ മൂസ, പൂന്താനം രാമൻ നമ്പൂതിരി, കാപ്പാട്ട്​ കൃഷ്​ണൻ നായർ, മഞ്ചി അയമുട്ടി തുടങ്ങിയവരാണ്​ പാണ്ടിക്കാ​ട്ടെ ഖിലാഫത്ത്​ കമ്മിറ്റിയുടെ നേതൃനിരയിലുണ്ടായിരുന്നത്​. 1921 നവംബർ 14ന്​ പുലർച്ചെ​ വാരിയൻകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജി, ചെ​മ്പ്രശ്ശേരി തങ്ങൾ, പയ്യനാടൻ മോയിൻ എന്നിവർ നേതൃത്വം​ നൽകിയ പോരാട്ടമാണ്​ 'പാണ്ടിക്കാട്​ യുദ്ധം' എന്ന പേരിൽ അറിയപ്പെടുന്നത്​. അന്ന്​ രാത്രിയിൽ പാണ്ടിക്കാട്​ ചന്തപ്പുരയിൽ (ഇന്നത്തെ മഞ്ചേരി റോഡിലെ പഞ്ചായത്ത്​ ഒാഫിസ്​ കെട്ടിടം നിൽക്കുന്നയിടവും പരിസരങ്ങളും) തമ്പടിച്ച എട്ടാം ഗൂർഖ റൈഫിൾസിലെ രണ്ടാം ബറ്റാലിയൻ ക്യാമ്പിനെ, രണ്ടായിരത്തോളം വരുന്ന സമരപോരാളികൾ പുലർച്ചയോടെയാണ്​ ആക്രമിച്ചത്​. മുക്രി അയമ്മദി​ൻെറ നേതൃത്വത്തിലുള്ള സംഘമാണ്​ ചന്തപ്പുരയുടെ മതിൽ പൊളിച്ച്​ ക്യാമ്പിനകത്തെത്തിയത്​​.


രണ്ട്​ മണിക്കൂറിലേറെ നീണ്ട യുദ്ധത്തിനാണ്​ അന്ന്​ പാണ്ടിക്കാട്​ സാക്ഷ്യം വഹിച്ചത്​. 'കുക്രി' എന്ന പ്രത്യേകതരം ആയുധമുപയോഗിച്ച്​ യുദ്ധം ചെയ്യുന്ന ഗൂർഖക​ളെ നേരിട്ട്​ തോൽപ്പിക്കാൻ അക്കാലത്ത്​ ആർക്കും സാധ്യമായിരുന്നില്ല. എന്നാൽ, ഗൂർഖ റൈഫിൾസ്​ ക്യാപ്​റ്റൻ ജോൺ എറിക്​ ആവ്​റെൽ അടക്കമുള്ള നിരവധി ബ്രിട്ടീഷ്​ പട്ടാളക്കാരെ സമരപോരാളികൾ വധിച്ചു. കരുവാരകുണ്ട്​, കീഴാറ്റൂർ, നെന്മിനി, ആനക്കയം, പന്തല്ലൂർ, നെല്ലിക്കുത്ത്​, പോരൂർ, വണ്ടൂർ തുടങ്ങിയ സ്​ഥലങ്ങളിൽനിന്നുള്ളവരാണ്​ സമരത്തിൽ പ​െങ്കടുത്തവരിലേറെയും​. യുദ്ധത്തിൽ രക്തസാക്ഷികളായ 250ലേറെ പോരാളികളുടെ മൃതദേഹങ്ങൾ ചന്തപ്പുരക്കടുത്ത മൊയ്​തുണ്ണിപ്പാടത്ത്​ ആൽമരത്തിന്​ സമീപം കുളക്കരയിൽ കുഴിവെട്ടി കൂമ്പാരമാക്കി പെട്രോളൊഴിച്ച്​ കത്തിക്കുകയായിരുന്നു.


പാണ്ടിക്കാട്​​ ചന്തപ്പുര യുദ്ധത്തിൽ രക്തസാക്ഷികളായ ഖിലാഫത്ത്​ സമരക്കാരെ കൂട്ടിയിട്ട്​ കത്തിച്ച പ്രദേശം. ആൽമരവും കാടുമൂടിയ കുളവും കാണാം

ബ്രിട്ടീഷുകാരുടെ നിർബന്ധത്തിന്​ വഴങ്ങി ഇൗ ജോലിയിൽ സഹായിക്കേണ്ടിവന്ന പരിസരവാസിയായ മേലേപ്പാടത്ത്​ മൊയ്​തുണ്ണിയുടെ മകൻ​ കുഞ്ഞഹമ്മദിന്​ കൃത്യം നിർവഹിക്കുന്നതിനിടെ 90 ശതമാനത്തിലേറെ പൊള്ളലേറ്റു. നാല്​ ദിവസത്തിനകം അദ്ദേഹം മരിച്ചു. കാടുമൂടി വിജനമായ മൊയ്​തുണ്ണിപ്പാടവും വലിയ ആൽമരവും മണ്ണുനിറഞ്ഞ്​ നശിച്ച കുളവും ഇന്ന്​ മൂകമായി കിടക്കുന്നു. 99 വർഷം തികയുന്ന വേളയിൽ ധീര​േദശാഭിമാനികളുടെ ഒാർമക്കായി ഉചിതമായ സ്​മാരകംപോലും നിർമിച്ചിട്ടില്ലെന്ന്​ ചരിത്രകാരൻമാരായ സഫർ പാണ്ടിക്കാട്​, എ.ടി. യൂസുഫലി എന്നിവർ പറഞ്ഞു. 'എ​ൻെറ പാണ്ടിക്കാട്'​ കൂട്ടായ്​മയുടെ നേതൃത്വത്തിൽ 2019ൽ സ്​ഥാപിച്ച രണ്ട്​ സൈൻ ബോർഡുകളും ചത്വരവുമാണ്​ ആകെയുള്ള സ്​മാരകം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pandikkad#chanthapura war
Next Story