Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂരിൽ 93...

കരിപ്പൂരിൽ 93 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി

text_fields
bookmark_border
കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ എയർ കസ്റ്റംസ്​ ഇന്‍റലിജന്‍റ്​സ്​ 93.7 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി. ഞായർ, തിങ്കൾ ദിവസങ്ങളിലായി രണ്ട്​ യാത്രക്കാരിൽ നിന്നും 2144.4 ഗ്രാം സ്വർണമാണ്​ പരിശോധനയിൽ കണ്ടെടുത്തത്​. കുറ്റ്യാടി സ്വദേശി എടക്കാട്ടുകണ്ടിയിൽ മുഹമ്മദ്​ അനീസ്​ (26), കുന്ദമംഗലം സ്വദേശി നടുവൻചാലിൽ കബീർ (34) എന്നിവരിൽ നിന്നാണ്​ സ്വർണം പിടിച്ചത്​. തിങ്കളാഴ്ച രാവിലെ മസ്കത്തിൽ നിന്നുള്ള എയർഇന്ത്യ എക്സ്​പ്രസിലെത്തിയ അനീസിൽ നിന്നും 1132 ഗ്രാമാണ്​ ലഭിച്ചത്​. സ്വർണം ശരീരത്തിലൊളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ഇതിന്​ 49.2 ലക്ഷം രൂപ വില വരും. ​ഞായറാഴ്ച രാത്രി ദോഹയിൽ നിന്നുള്ള എയർഇന്ത്യ എക്സ്​പ്രസ്​ വിമാനത്തിലാണ്​ കബീർ കരിപ്പൂരിലെത്തിയത്​. 44.5 ലക്ഷം രൂപ വില വരുന്ന 1,012.4 ഗ്രാം സ്വർണം ശരീരത്തിലൊളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story