Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭക്ഷ്യോൽപ്പന്നങ്ങളുടെ...

ഭക്ഷ്യോൽപ്പന്നങ്ങളുടെ ഗുണനിലവാരം: 90 കടകളിൽ പരിശോധന നടത്തി

text_fields
bookmark_border
ഭക്ഷ്യോൽപന്നങ്ങളുടെ ഗുണനിലവാരം: 90 കടകളിൽ പരിശോധന നടത്തി 12 സാമ്പിളുകൾ പരിശോധനക്ക്​ അയച്ചു മഞ്ചേരി: ഷവർമയടക്കം ഭക്ഷ്യോൽപന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ ഇനി ക്വിക്ക് റെസ്പോൺസ് ടീമും. ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ച സാഹചര്യത്തിലാണ് സംഘം രൂപവത്​കരിച്ചത്. മഞ്ചേരി പരിധിയിൽ പരിശോധന ആരംഭിച്ചതായി ഫുഡ് ഇൻസ്പെക്ടർ താലൂക്ക് വികസന സമിതി യോഗത്തിൽ അറിയിച്ചു. ജില്ലയിൽ 90 കടകളിൽ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ പരിശോധന നടത്തി. 12 സാമ്പിൾ ശേഖരിച്ചു പരിശോധനക്ക്​ അയച്ചു. മഞ്ചേരി മത്സ്യ മാർക്കറ്റ് കേന്ദ്രീകരിച്ചു 'ഓപറേഷൻ മത്സ്യ' വഴി പരിശോധന നടത്തി 15 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചതായി അധികൃതർ പറഞ്ഞു. ലഹരിമരുന്ന് കേസുകൾ താലൂക്കിൽ കൂടിയെന്നും അന്തർ സംസ്ഥാന തൊഴിലാളികളെ ഏജന്‍റുമാരായി ഉപയോഗിച്ചാണ് വിൽപനയെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളിയെ പിടികൂടിയിരുന്നു. സർക്കാറിന്‍റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി കൃഷി വകുപ്പിന്‍റെ 'ഞങ്ങളും കൃഷിയിലേക്ക്' കാമ്പയിൻ തുടങ്ങി. കൃഷിക്കാരുടെ ആനുകൂല്യങ്ങൾക്കുള്ള കർഷക രജിസ്ട്രേഷൻ എയിംസ് സ്പോട്ട് പോർട്ടൽ വഴി അക്ഷയ മുഖേന നടപ്പാക്കുന്നതായും പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്തവർക്കാണ് ഇനി ആനുകൂല്യം ലഭിക്കുകയയെന്നും കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. തഹസിൽദാർ ഹാരിസ് കപ്പൂർ, പി. മുഹമ്മദ് കാവനൂർ, പി. രാധാകൃഷ്ണൻ, കെ.പി.എ. നസീർ, എം.എ. നൗഷാദ്, സി.ടി. രാജു, മോഹൻരാജ്, കെ.എം. ജോസ്, എൻ.ടി. അപ്പു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story