Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പട്രോളിങ്ങിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതി പിടിയിൽ

text_fields
bookmark_border
പട്രോളിങ്ങിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതി പിടിയിൽ
shaji
cancel
camera_alt

ഷാ​ജി

മഞ്ചേരി: പട്രോളിങ്​ നടത്തുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. പാണ്ടിക്കാട് പയ്യപ്പറമ്പ് സ്വദേശി കണ്ണച്ചത്ത് ഷാജിയെയാണ് (42) പൊലീസ് അറസ്​റ്റ്​ ചെയ്തത്. മഞ്ചേരി ബിവേറജസിന് സമീപത്ത് സംശയാസ്പദമായ നിലയിൽ നിൽക്കുന്നതായി കണ്ട പ്രതിയുടെ അടുത്ത് പരിശോധനക്കെത്തിയപ്പോൾ ഇയാൾ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.തുടർന്ന് പൊലീസ് സംഘം ബലപ്രയോഗത്തിലൂടെ ഇയാളെ കീഴ്പ്പെടുത്തി. സിവിൽ പൊലീസ് ഓഫിസർ അനീഷ് ചാക്കോക്ക് കൈയുടെ എല്ല് പൊട്ടി ഗുരുതര പരിക്കേറ്റു. മഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ ആർ. രാജേന്ദ്രൻ നായർ, പൊലീസ് ഉദ്യോഗസ്ഥരായ ഇല്യാസ്, രതീഷ്, സിയാദ് എന്നിവരടങ്ങിയ സംഘമാണ് അറസ്​റ്റ്​ ചെയ്തത്. me prathi shaji (42) : ഷാജി
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Defendant arrested for assaulting police officers while patrolling
Next Story